1921 പുഴ മുതല്‍ പുഴ വരെയുടെ പൂജ ചടങ്ങുകള്‍ പ്രഖ്യാപിച്ച് സംവിധായകൻ അലി അക്ബര്‍. പൂജ, സ്വിച്ച് ഓണ്‍, ഗാന സമര്‍പ്പണ ചടങ്ങുകളെല്ലാം ഒന്നിച്ചാണ് നടക്കുന്നത്. ഫെബ്രുവരി രണ്ടിനാണ് ചടങ്ങുകള്‍ തീരുമാനിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെ അലി അക്ബര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സ്വാമി ചിദാനന്ദപുരിയുടെ കാര്‍മിത്വത്തിലാണ് ചടങ്ങുകള്‍ നടക്കുകയെന്ന് അലി അക്ബര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. ചിത്രത്തിനുവേണ്ടി ഇതുവരെ ലഭിച്ച സഹകരണവും പിന്തുണയും ഇനിയും ഉണ്ടാകണമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വലിയ താരനിരയും സാങ്കേതികപ്രവര്‍ത്തകരും തനിക്കൊപ്പം ഉണ്ടെന്ന് അലി അക്ബര്‍ പറയുന്നു.
ക്രൗഡ് ഫണ്ടിംഗ് സഹായത്തോടെയാണ് അലി അക്ബര്‍ സംവിധാനം ചെയ്യുന്നത്.
ഫേസ്ബുക്ക് പോസ്റ്റിങ്ങനെ:
ആത്മ മിത്രമേ,
നാം സ്വപ്നം കണ്ട ഉദ്യമം സാക്ഷാത്കാരത്തിലേക്ക് അടുക്കുകയാണ്.1921പുഴമുതൽ പുഴവരെയുടെ പൂജ, സ്വിച്ച് ഓൺ,ഗാന സമർപ്പണം എന്നിവ ഫെബ്രുവരി രണ്ടാം തീയ്യതി പൂജനീയ സ്വാമി ചിദാനന്ദപുരിയുടെ കാർമ്മികത്വത്തിൽ നടക്കുകയാണ്. നിലവിലുള്ള പരിതസ്ഥിതിയിൽ വിപുലമായ രീതിയിൽ നടത്താൻ കഴിയില്ല എന്നറിയാമല്ലോ. ആയതിനാൽ താങ്കളുടെ സാന്നിധ്യം ആഗ്രഹിച്ചിരുന്നുവെങ്കിലും സാധ്യമാവാത്തതിനാൽ ഈ ഉദ്യമത്തിൽ ഇതുവരെ എനിക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി പറയുന്നതോടൊപ്പം, പൂജാവേളയിലും തുടർന്നും മനസ്സും പ്രാർത്ഥനയും സഹായവും മമധർമ്മയോടൊപ്പം ഉണ്ടാവണമെന്നും അഭ്യർത്ഥിക്കുന്നു…?
നിങ്ങൾ എന്നിലേൽപ്പിച്ച വിശ്വാസം പരിപൂർണ്ണതയിലേക്കെത്താൻ എന്നോടൊപ്പം ഒരു വലിയ നിര താരങ്ങളും, സാങ്കേതിക പ്രവർത്തകരും തന്നെയുണ്ട്… നമുക്ക് ഇനിയും ഒരുപാട് ദൂരം മുൻപോട്ട് പോവേണ്ടതുണ്ട് കൂടെയുണ്ടാവണം.?
സസ്നേഹം
അലി അക്ബർ.
ആത്മ മിത്രമേ,നാം സ്വപ്നം കണ്ട ഉദ്യമം സാക്ഷാത്കാരത്തിലേക്ക് അടുക്കുകയാണ്.1921പുഴമുതൽ പുഴവരെയുടെ പൂജ, സ്വിച്ച് ഓൺ,ഗാന…
Posted by Ali Akbar on Tuesday, January 26, 2021
Discussion about this post