കേരളത്തില്‍ കൊവിഡ് രോഗികള്‍ വളരെയധികമാണെന്ന് തുറന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും വിവാഹം പോലെയുള്ള ആഘോഷങ്ങള്‍ നിയന്ത്രണവിധേയമായിട്ടല്ല നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷമാണ് കൊവിഡിനെ നിയന്ത്രണവിധേയമാക്കാന്‍ സംസ്ഥാനത്തിനു കഴിയാതെ പോയത്.
പോലീസിന്റെ സജീവമായ ഇടപെടലിന്റെ അഭാവമാണ് കേസുകളുടെ വര്‍ദ്ധനവിന് കാരണമെന്ന് തിരുവനന്തപുരം ജില്ലാ ആരോഗ്യ അധികൃതര്‍ പറയുന്നു. സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ ഒന്നും ജനങ്ങള്‍ പാലിക്കുന്നില്ലെന്നും നിര്‍ദേശങ്ങള്‍ ലംഘിച്ച് ആളുകള്‍ എല്ലായിടത്തും ഒത്തുകൂടുന്നുവെന്നും ആരോഗ്യ മേഖല കുറ്റപ്പെടുത്തുന്നു.
Discussion about this post