ഡൽഹി : പച്ചക്കള്ളങ്ങൾ ട്വീറ്റ് ചെയ്ത് ഒടുവിൽ എല്ലാം ഡിലീറ്റ് ചെയ്ത് തടിതപ്പിയ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിക്ക് പണി കിട്ടി. സർദേശായിയുടെ ഒരു മാസത്തെ ശമ്പളം ഇന്ത്യ ടുഡേ ചാനൽ തടഞ്ഞു.
മാത്രമല്ല അവതാരക സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിനിർത്താനും ചാനൽ മാനേജ്മെന്റ് നിർദ്ദേശിച്ചിട്ടുണ്ട്. ജനുവരി 26 നു ഖാലിസ്താൻ വിഘടനവാദികൾ നടത്തിയ കലാപവുമായി ബന്ധപ്പെട്ടാണ് രാജ്ദീപ് പച്ചക്കള്ളം പറയാൻ ശ്രമിച്ചത്. യുവകർഷകൻ വെടിയേറ്റു മരിച്ചെന്നായിരുന്നു രാജ്ദീപിന്റെ ട്വീറ്റ്.
തൊട്ടുപിന്നാലെ സത്യം വെളിപ്പെടുത്തി മറുപടികളും വന്നു. കൊല്ലപ്പെട്ടയാൾ ട്രാക്ടർ മറിച്ച് മരിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ഡൽഹി പോലീസ് വീഡിയോയുമായി രംഗത്തെത്തി. ഒടുവിൽ ട്വീറ്റ് പിൻവലിച്ച് സർദേശായി തടിതപ്പുകയായിരുന്നു. നേരത്തെ സുഭാഷ് ചന്ദ്രബോസിന്റെ ഛായാചിത്രം രാഷ്ട്രപതി അനാച്ഛാദനം ചെയ്തപ്പോഴും വ്യാജപ്രചാരണവുമായി രാജ്ദീപ് രംഗത്തെത്തിയിരുന്നു.
ഛായാചിത്രം സുഭാഷ് ബോസിന്റേതല്ലെന്നായിരുന്നു അവകാശവാദം. എന്നാൽ കൃത്യമായ മറുപടികളും തെളിവുകളുമായി കമന്റുകൾ നിരന്നതോടെ രാജ്ദീപ് വെട്ടിലായി. ഒടുവിൽ തനിക്ക് തെറ്റിയതാണെന്ന് മാപ്പ് പറഞ്ഞ് ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. ചാനലിന്റെ സോഷ്യൽ മീഡിയ പോളിസിക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനെ തുടർന്നാണ് രാജ്ദീപിനെതിരെ നടപടിയുണ്ടായതെന്നാണ് റിപ്പോർട്ട്.
Discussion about this post