ഉത്തർ പ്രദേശ്: സമരക്കാർ തമ്പടിച്ചിരിക്കുന്ന സിംഘുവിന് പിന്നാലെ ഉത്തർ പ്രദേശിലെ ഗാസിപുരിലും കനത്ത പൊലീസ് സന്നാഹം. സമരത്തിന്റെ പേരിൽ നിയമം കൈയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഉത്തർ പ്രദേശ് പൊലീസ് വ്യക്തമാക്കി.
സമരത്തിന്റെ പേരിൽ അക്രമം ഉണ്ടായാൽ നേരിടാൻ പ്രദേശത്ത് കൂടുതൽ സുരക്ഷാ സൈനികരെ നിയോഗിച്ചിട്ടുണ്ട്. സാഹചര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ചില കർഷകർ പിരിഞ്ഞു പോകാൻ സന്നദ്ധത അറിയിച്ചതായും പൊലീസ് വ്യക്തമാക്കി.
ഡൽഹിയിൽ അതിർത്തിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സമരക്കാർ എത്രയും വേഗം പ്രദേശം വിട്ട് പോകണമെന്ന് ഗാസിയാബാദ് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു.
Discussion about this post