ഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ പാര്‍ലമെന്റിലേക്ക് ഇടത് പാര്ട്ടികളിലേതുള്പ്പടെ പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധ മാര്‍ച്ച്. കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ കേസെടുക്കുന്നതിനെതിരെ പാര്‍ലമെന്റിനുളളിലും പുറത്തും ശക്തമായ പ്രതിഷേധമുണ്ടാകുമെന്നാണ് എം.പിമാര്‍ പറയുന്നത്.
എം.പിമാരായ കെ.കെ രാഗേഷ്, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടന് മുതലായവരുള്പ്പടെ വിവിധ പാര്‍ലമെന്റ് അംഗങ്ങളാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ നയപ്രസംഗം ബഹിഷ്കരിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും സിപിഐയും ഉള്‍പ്പടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്കരിച്ചു.
Discussion about this post