ഡല്‍ഹി: ആംആദ്മി പാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.എല്ലാവരെയും കള്ളന്മാരെന്ന് വിളിക്കുന്നവര്‍ക്ക് സ്വന്തം അക്കൗണ്ടില്‍ ആരാണ് പണം നിക്ഷേപിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് മോദി ആവശ്യപ്പെട്ടു. ചതിയന്മാര്ക്ക് രാജ്യം മാപ്പ് നല്‍കില്ല. ഇവര്‍ക്ക് രാജീവ് ഗാന്ധിയുടെ അനുഭവം പാഠമാകണമെന്നും മോദി പറഞ്ഞു.ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ആം ആദ്മി പാര്‍ട്ടിയുടെ ഫണ്ട് തട്ടിപ്പ് വിവാദത്തിലായത് . വ്യാജ കമ്പനികളുടെ പേരില്‍ പാര്‍ട്ടി രണ്ടു കോടി രൂപയുടെ കള്ളപ്പണം സംഭാവനയായി സ്വീകരിച്ചുവെന്നാരോപിച്ച് പാര്‍ട്ടിയുടെ മുന്‍ വളണ്ടിയര്‍മാരാണ് രംഗത്തെത്തിയത്.എന്നാല്‍ ആരോപണങ്ങള്‍ ആംആദ്മി നിഷേധിച്ചു.അതേസമയം സംഭവം ഗൗരവമായി പരിശോധിക്കുമെന്ന് കേന്ദ്ര ധനന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.
നാല് വ്യത്യസ്ത കമ്പനികളുടെ പേരില്‍ 50 ലക്ഷം രൂപ വീതം ഒരേ ദിവസം ഒരേസമയമാണ് എ.എ.പിക്ക് ലഭിച്ചതായി ആരോപണം ഉയര്‍ന്നത്. ഈ കമ്പനികളൊന്നും തന്നെ ഒരു രൂപയുടെ പോലും ബിസിനസ് നടത്തിയിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആം ആദ്മിയുടെ അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്. കമ്പനിയുടെ വിലാസങ്ങളെല്ലാം വ്യാജമാണ്. അതേസമയം തങ്ങളുടെ അക്കൗണ്ടില്‍ 55 ലക്ഷം രൂപ മാത്രമാണ് എത്തിയത് എന്നാണ് എഎപിയുടെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം.
Discussion about this post