ഇസ്രയേല്‍ നയതന്ത്ര കാര്യാലയത്തിന് സമീപത്തുണ്ടായ സ്‌ഫോടനത്തെ നിസാരമായി കാണുന്നില്ലെന്ന് ഡല്‍ഹി പോലീസ്. സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് വിലയിരുത്തല്‍ അമോണിയം നൈട്രേറ്റ് സ്‌ഫോടനത്തിന് ഉപയോഗിച്ചു എന്നതിനാല്‍ തന്നെ ഭീകരാക്രമണ സാദ്ധ്യതയും തളളിക്കളയുന്നില്ല.
സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുംബൈ,ചെന്നൈ നഗരങ്ങളില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. അതേ സമയം ഇന്നലെ നടന്ന സ്‌ഫോടനത്തിന്റെ പിന്നില്‍ ലഷ്‌കര്‍ ഇ തായ്ബ , ജയ്‌ഷെ ഇ മുഹമ്മദ് എന്നീ സംഘടനകളുടെ കൈകളുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് സ്‌ഫോടനം നടന്നത്. ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാള്‍ സന്ദര്‍ശനം റദ്ദാക്കിയേക്കാം എന്നും സൂചനയുണ്ട്.സ്ഥിതിഗതികള്‍ വിലയിരുത്താനായി ഡഹിയില്‍ അമിത്ഷാ ഉന്നത തല യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
റോഡില്‍ വരുന്ന വാഹനങ്ങളെ ലക്ഷ്യമിട്ടാണ് ഐഇഡി മണ്ണിലേക്ക് താഴ്ത്തിവെച്ചത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാക്കുന്നത്. ജനുവരി 29 തന്നെ സ്‌ഫോടനത്തിന് തെരഞ്ഞെടുത്തതിനും പ്രത്യേകതയുണ്ട്. കാരണം ജനുവരി 29 ന് ഇന്ത്യ -ഇസ്രായേല്‍ നയതന്ത്ര സൗഹൃദത്തിന്റെ 29 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. എംബസിക്ക് പുറത്ത് ഒരു കവര്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ ഇസ്രായേല്‍ എംബസിയുടെ വിലാസം എഴുതിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണവും നടക്കുന്നു. അമോണിയം നൈട്രേറ്റ് സ്‌ഫോടനത്തിന് ഉപയോഗിച്ചു എന്നതിനാല്‍ തന്നെ ഭീകരാക്രമണ സാദ്ധ്യതയും തളളിക്കളയുന്നില്ല.
Discussion about this post