പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട മുന്‍മന്ത്രി രാജീബ് ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള അഞ്ച് നേതാക്കള്‍ ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. രാജീബ് ബാനര്‍ജിക്ക് പുറമേ എംഎല്‍എമാരായ പ്രഭിര്‍ ഘോസാല്‍, വൈശാലി ദാല്‍മിയ, മുന്‍ ഹൗറ മേയര്‍ റതിന് ചക്രവര്‍ത്തി, രുദ്രാനില്‍ ഘോഷ് എന്നിവരാണ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്.
ബിജെപിയില്‍ ചേരുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ട്.അമിത് ഷാ ഞായറാഴ്ച കൊല്ക്കത്തയിലെത്തുമെന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
BREAKING – ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ ഫെയിം ആയ പ്രശസ്ത ഗായകന് സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു
ഹൗറയില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ റാലി നടത്തുമെന്നും തൃണമൂല്‍ വിട്ട നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നും വിവരമുണ്ടായിരുന്നു. എന്നാല്‍ അമിത് ഷാ യാത്ര റദ്ദാക്കുകയും നേതാക്കളുമായി അദ്ദേഹത്തിന്റെ വസതിയില്‍വച്ച് കൂടിക്കാഴ്ച നടത്തുകയുമായിരുന്നു.
Discussion about this post