ഡൽഹി: ബജറ്റ് ജനങ്ങളുടെ പ്രതീക്ഷ കാക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ. ‘എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം‘ എന്ന മന്ത്രത്തിൽ അധിഷ്ഠിതമായാണ് സർക്കാർ പ്രവർത്തിക്കുന്നത്. അതിന്റെ പ്രതിഫലനം ബജറ്റിൽ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും കരകയറാനുള്ള പദ്ധതികൾ ബജറ്റിൽ ഉണ്ടാകും. സ്വയംപര്യാപ്ത ഭാരതം എന്ന സങ്കൽപ്പത്തിന് ഊന്നൽ നൽകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകും. ഇത്തവണത്തെ കേന്ദ്ര ബജറ്റ് തദ്ദേശീയ ഉദ്പാദനത്തിന് പ്രാമുഖ്യം നൽകുന്നതായിരിക്കുമെന്നും അനുരാഗ് ഠാക്കൂർ സൂചന നൽകി.
അതേസമയം ബജറ്റ് അവതരിപ്പിക്കുന്നതിനായി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും പാർലമെന്റിൽ എത്തി. പൂർണ്ണമായും കടലാസ് രഹിതമായ, ചരിത്രത്തിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ ബജറ്റ് ആണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കുക.
Discussion about this post