കൊച്ചി: ഡോളർ കടത്ത് കേസിൽ തനിക്കെതിരെ തെളിവില്ലെന്ന് ശിവശങ്കർ. ശിവശങ്കറിന്റെ വാദം കസ്റ്റംസ് തള്ളി.
ഡോളർ കടത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും തനിക്കെതിരെ തെളിവുകളൊന്നും ഹാജരാക്കാൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം. കസ്റ്റഡിയിൽ വെച്ച് പ്രതികൾ നൽകിയ മൊഴികൾ മാത്രമാണ് തനിക്കെതിരെയുള്ളതെന്നും ശിവശങ്കർ പറയുന്നു. അതേസമയം ഡോളർക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നാണ് കസ്റ്റംസിന്റെ വാദം.
കസ്റ്റംസ് രജിസ്റ്റർ ചെയ്ത സ്വർണക്കടത്ത് കേസിലും, ഇ ഡി യുടെ കള്ളപ്പണക്കേസിലും ശിവശങ്കറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. വിദേശത്തേക്ക് ഡോളർ കടത്തിയതിന് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിവശങ്കറിന് ഇനി ജാമ്യം ലഭിക്കാനുള്ളത്. നിലവിൽ ഡോളർ കടത്ത് കേസിൽ ശിവശങ്കറിനെ ഈ മാസം 9 വരെ റിമാന്റ് ചെയ്തിരിക്കുകയാണ്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുകയാണ്.
Discussion about this post