ഇസ്ലാമാബാദ് : അഫ്ഗാനിസ്ഥാന് അതിര്‍ത്തിയ്ക്കടുത്ത് പാക്കിസ്ഥാന് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 15 പേര് കൊല്ലപ്പെട്ടു.തീവ്രവാദികള്‍ക്ക് സ്വാധീനമുള്ള വടക്കന്‍ വസീരിസ്താനിലായിരുന്നു ആക്രമണം നടന്നത്. ഷവാല്‍ മേഖലയിലെ തീവ്രവാദികളുടെ ഏഴ് ഒളിസങ്കേതങ്ങളിലായിരുന്നു ഞായറാഴ്ചത്തെ ആക്രമണം.
തെഹ്രിക് ഇ താലിബാന്, ലഷ്കര്‍ ഇ ഇസ്ലാം തീവ്രവാദികള്‍ക്കെതിരെയാണ് പാകിസ്ഥാന് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പാകിസ്ഥാന് സൈന്യം വെളിപ്പെടുത്തിയിട്ടില്ല. തീവ്രവാദികള്‍ക്കെതിരെയുള്ള ഓപ്പറേഷന് സര്‍ബ് ഇ അസബിന്റെ ഭാഗമായിരുന്നു ഞായറാഴ്ചത്തെ ആക്രമണം. ഈ ഓപ്പറേഷനില്‍ ഇതുവരെ 3000 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.
Discussion about this post