വന്‍ ആയുധ, സ്ഫോടക വസ്തുക്കളുടെ ശേഖരവുമായി അസമില്‍ ആറു പേര് അറസ്റ്റിൽ. കൊക്രഝര്‍ പൊലീസാണ് ചൊവ്വാഴ്ച ഇവരെ പിടികൂടിയത്.
അഞ്ച് എ.കെ. 56 തോക്കുകള്‍, എട്ട് മാഗസിനുകള്‍, എച്ച്.കെ.33 ഇ റൈഫിള്‍, 11 ഷെല്ലോടു കൂടിയ യു.ബി.ജി.എല്‍, എട്ട് ചൈനീസ് ഹാന്‍ഡ് ഗ്രനേഡുകള്‍, 300 എ.കെ. 56 സ്ഫോടക വസ്തു തുടങ്ങിയവ പ്രതികളില്‍ നിന്ന് പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അസം പൊലീസ് അറിയിച്ചത്.
Discussion about this post