ന്യൂഡല്‍ഹി: എന്ത് കൊണ്ടാണ് ഇത്രയധികം സ്വേച്ഛാധിപതികള്‍ക്ക് ‘എം’ എന്ന് തുടങ്ങുന്ന പേരുകള്‍ ഉള്ളതെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. ലോകത്തിലെ ഏതാനും സ്വേച്ഛാധിപതികളുടെ പേരുകളും രാഹുല്‍ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍കോസ്, മുസോളിനി, മിലോസേവിച്ച്, മുബാറക്, മൊബൂട്ടു, മുഷര്‍റഫ്, മൈകോംബെറോ എന്നീ ലോകത്തെ സ്വേച്ഛാധിപതികളുടെ പേരുകളാണ് ഉദാഹരണമായി രാഹുല്‍ ഗാന്ധി ട്വീറ്റില്‍ ചൂണ്ടിക്കാട്ടിയത്.
കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തില്‍ മോദിയെ പരോക്ഷമായി സൂചിപ്പിച്ചാണ് ‘എം’ എന്ന വാക്ക് രാഹുല്‍ ഗാന്ധി ട്വീറ്റില്‍ ഉപയോഗിച്ചിട്ടുള്ളത്. എന്നാൽ സോഷ്യൽ മീഡിയ പൊളിച്ചടുക്കിയിരിക്കുകയാണ് രാഹുൽ ഗാന്ധിയെ. ഇതിന്റെ കാരണം മുതുമുത്തച്ഛൻ മോത്തിലാൽ നെഹ്രുവിനോട് ചോദിക്കുന്നതായിരുന്നു നല്ലതെന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം.
കൂടാതെ എം എന്ന അക്ഷരത്തിൽ തുടങ്ങുന്ന മോഹൻദാസ് കരംചന്ദ് ഗാന്ധി ജിയേയും രാഹുൽ അധിക്ഷേപിച്ചിരിക്കുകയാണെന്നു സോഷ്യൽ മീഡിയ ആരോപിക്കുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും തുടങ്ങുന്നത് എം എന്ന അക്ഷരത്തിൽ ആണെന്ന് സോഷ്യൽ മീഡിയ ഓർമ്മിപ്പിക്കുന്നു.
അതേസമയം നരേന്ദ്ര ദാമോദർ ദാസ് മോദി എന്നാണു പ്രധാനമന്ത്രിയുടെ പേര് എം എന്ന അക്ഷരത്തിൽ അല്ല തുടങ്ങുന്നത് എന്ന് രാഹുൽ ഗാന്ധിക്ക് ഓർക്കാൻ വിവരമില്ല എന്ന പരിഹാസവും നടക്കുന്നുണ്ട്.
Discussion about this post