കൊച്ചി: ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില തുടര്‍ച്ചയായി അഞ്ചാം ദിനവും ഇടിഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 35,000 രൂപയ്ക്കാണ് വെള്ളിയാഴ്ച വ്യാപാരം തുടരുന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ച് ബജറ്റ് പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് വിലയില്‍ കുത്തനെ ഇടിവ് പ്രകടമായത്.
ഗ്രാമിന് 60 രൂപ താഴ്ന്ന് 4,375 രൂപയായി. പവന് കഴിഞ്ഞ വര്‍ഷം 42,000 രൂപയില്‍ എത്തിയിരുന്നു. തുടര്‍ന്ന് അഞ്ച് മാസത്തിനുള്ളിലാണ് 7,000 രൂപ കുറഞ്ഞത്. അതേസമയം ഇനിയും വില കുറയുമോ എന്ന് ആശങ്കയിലാണ് വ്യാപാരികൾ.
Discussion about this post