എം ബി രാജേഷിന്റെ ഭാര്യക്ക് അനധികൃതമായി കാലടി സര്‍വ്വകലാശാലയില്‍ നിയമനം നൽകിയ സംഭവത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകൾ നിറയുന്നു. പി എസ് സി പരീക്ഷയെഴുതി വര്‍ഷങ്ങള്‍ കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികൾ ആത്മഹത്യ ചെയ്യുന്ന നാട്ടിലാണ് സംവരണം പോലും അട്ടിമറിച്ച് രാജേഷിന്‍റെ ഭാര്യയ്ക്ക് കാലടി സര്‍വ്വകലാശാലയില്‍ ജോലി നല്‍കിയത്. ഇതിൽ ട്രോളുകളിലൂടെ പ്രതിഷേധിക്കുകയാണ് ഉദ്യോഗാർത്ഥികൾ.
‘നിന്റെ ജോലി പോവില്ല മോളേ, ന്യായീകരിക്കാൻ അന്തങ്ങളും സംരക്ഷിക്കാൻ മുഖ്യമന്ത്രിയുമുള്ള നാടാണ്‘ എന്ന ഔട്ട്സ്പോക്കൺ ട്രോളാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം.
അനധികൃത നിയമനത്തിൽ പ്രതികരിച്ച ഇന്റർവ്യൂ ബോർഡ് അംഗത്തോട് ‘താങ്കൾ കിറ്റ് വാങ്ങി നക്കിയ കാര്യം മറക്കരുത് കേട്ടോ‘ എന്ന് പറയുന്ന ട്രോൾ മലയാളം ട്രോളും ശ്രദ്ധേയമാണ്.
‘സഖാവെ, ആദ്യമൊക്കെ സ്വല്പം അസൗകര്യം കാണും, പിന്നെ അത് ശീലമായിക്കോളും‘ എന്ന ക്യാപ്ഷനിൽ മീശമാധവൻ സിനിമയിലെ രംഗം ചേർത്ത് തയ്യാറാക്കിയ ട്രോൾ എം ബി രാജേഷിനെയും എ എ റഹീമിനെയും ആക്ഷേപഹാസ്യ രൂപത്തിൽ വിമർശിക്കുന്നതാണ്.
Discussion about this post