Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സ്വന്തം ജീവിതം പരീക്ഷണ വസ്തുവാക്കി കോടിക്കണക്കിന് സ്ത്രീകൾക്കായി നാപ്കിൻ വിപ്ലവം,ഒമ്പതാം ക്ലാസുവരെ മാത്രം പഠിച്ച് ലോകത്തിന്റെ നെറുകയിലെത്തിയ വർക്ക് ഷോപ്പ് ജീവനക്കാരൻ; ഇന്ത്യയുടെ സ്വന്തം പാഡ്മാൻ അരുണാചലം മുരുകാനന്ദത്തിന്റെ കഥ

by Brave India Desk
Feb 7, 2021, 06:56 pm IST
in News
Share on FacebookTweetWhatsAppTelegram

അരയിൽ കെട്ടിവെച്ച ഫുട്ബോൾ ബ്ലാഡറിൽ ശേഖരിച്ച ആടിന്റെ രക്തവുമായി സ്വയം പരീക്ഷണവസ്തു. ഒമ്പതാം ക്ലാസ് വരെ മാത്രം പഠിച്ച് ലോകത്തിന്റെ നെറുകയിലെത്തിയ വർക്ക് ഷോപ്പ് ജീവനക്കാരൻ. ഇന്ത്യയുടെ സ്വന്തം പാഡ്മാൻ അരുണാചലം മുരുകാനന്ദത്തിന്റെ ജീവിതകഥ വിവരിക്കുന്ന ഫേസ്ബുക്ക് കുറിപ്പ് വൈറൽ ആകുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം: beyond words

Stories you may like

ബീഹാർ റിസൾട്ട് ആശ്ചര്യകരമെന്ന് രാഹുൽ ഗാന്ധി ; തോൽവിയെ കുറിച്ച് സമഗ്രമായ പഠനം നടത്തുമെന്ന് ഖാർഗെ

ജമ്മുകശ്മീരിൽ പോലീസ് സ്റ്റേഷനിൽ സ്ഫോടനം ; 9 മരണം ; ഭീകരാക്രമണം അല്ലെന്ന് സൂചന

#ആർത്തവ മനുഷ്യൻ

തന്റെ അരയിൽ കെട്ടിവെച്ച ഫുട്ബോൾ ബ്ലാഡറിൽ ശേഖരിച്ച ആടിന്റെ രക്തം, നടക്കുമ്പോളും സൈക്കിളോടിക്കുമ്പോളും, അയാൾ ധരിച്ച ത്രികോണാകൃതിയിലുള്ള സാനിറ്ററി നാപ്കിനിലേക്ക്

സ്വയം ചെറുതായി പമ്പുചെയ്തുകൊണ്ടിരുന്നു. തികച്ചും യാഥാസ്ഥിതികരായ നാട്ടുകാര്‍ക്കിടയില്‍ ചോരക്കറയും ചോരമണവുമായി നടന്നും സൈക്കിള്‍ ചവിട്ടിയും ഓടിയും പരീക്ഷണങ്ങള്‍ നടത്തികൊണ്ടിരുന്ന അയാളെ ഗ്രാമം മുഴുവൻ ദുർമന്ത്രവാദി എന്നാരോപിച്ചു കല്ലെറിഞ്ഞു. അയാൾ ഗ്രാമം ഉപേക്ഷിച്ചു.

ഒരു കെട്ടു മുഷിഞ്ഞ തുണി ഒളിച്ചു പിടിച്ച്, തന്റെ മുന്നിലൂടെപോയ ഭാര്യ ശാന്തിയെ പിന്തുടർന്നാണ് അരുണാചലം മുരുകാനന്ദം എന്ന ഒമ്പതാം ക്ലാസുവരേ മാത്രം പഠിച്ച വർക് ഷോപ്പ് ജോലിക്കാരൻ ലോകത്തിന്റെ നെറുകയിലെത്തിയത്. തീണ്ടാരിക്കാലത്ത് അണപൊട്ടിയൊഴുകുന്ന രക്തസ്രാവം തടുത്തിടാൻ ജനനേന്ദ്രിയം പാഴ്തുണികളിൽ ചേർത്തു വെക്കുന്ന പെൺജീവിതങ്ങൾക്ക് ഇന്നും കുറവൊന്നുമില്ല പഞ്ഞ ലോകത്തിന്റെ, പറുദീസയിൽ.

ഇന്നും പന്ത്രണ്ടു ശതമാനത്തോളം സ്ത്രീകൾ മാത്രമേ ഇന്ത്യയിൽ സാനിറ്ററി നാപ്കിൻ ധരിക്കുന്നുള്ളു. സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതിലുമേറെയാണ് ഇന്നും സാനിട്ടറി നാപ്കിനുകളുടെ വില. എന്തുകൊണ്ടാണ് അതിനിത്രയും വില എന്ന ആലോചന, തുച്ഛമായ വിലക്ക് കോയമ്പത്തൂരും പരിസരങ്ങളിലും കോട്ടൺ കിട്ടുമെന്നറിയാവുന്ന അരുണാചലത്തെ അലട്ടി. കടയിൽ നിന്നും വാങ്ങിയ സാനിറ്ററി നാപ്കിനുകൾ അയാൾ തന്റെ വർക്ക്‌ഷോപ്പിലിട്ടു കീറി മുറിച്ചു പരിശോധിച്ചു. അതിനകത്ത്‌ അയാൾകണ്ടെത്തിയത് പത്തുഗ്രാമിലും കുറഞ്ഞ അളവിലുള്ള പഞ്ഞിയായിരുന്നു.

അടുത്തുള്ള മില്ലിൽ നിന്നും വാങ്ങിയ പഞ്ഞി ഉപയോഗിച്ച് സ്വയം നിർമ്മിച്ച നാപ്കിനൊന്ന് ശാന്തിയുടെ കൈകളിൽ വെച്ചുകൊടുത്തുകൊണ്ടാണ് അരുണാചലത്തിന്റെ അന്വേഷണത്തിന്റെ ആദ്യഘട്ടം അവസാനിക്കുന്നത്. അയാൾ തുന്നിയെടുത്ത നാപ്കിൻ അത്ര വിജയമല്ലെന്ന് ശാന്തിയുടെ അനുഭവ സാക്ഷ്യം. ഓരോ നിർമ്മിതിയുടെയും ഫലമറിയാൻ വീണ്ടും ഓരോ മാസത്തേ കാത്തിരിപ്പ്. അന്വേഷണത്തിന്റെ ഭ്രാന്തൻകാലത്തിൽ അരുണാചലത്തെ ഉപേക്ഷിച്ച് ശാന്തി പോയി. വർക്ഷോപ്പു പണിക്കാരന്റെ നാപ്കിൻ ധരിച്ച് ഫലം പറഞ്ഞുകൊടുക്കാൻ ആളെകിട്ടായതായി. ഒടുവില്‍, കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികളെ ആശ്രയിച്ചു. അവിടെനിന്നും കൃത്യമായ മറുപടികൾ അയാൾക്ക് കിട്ടിയില്ല. പിന്നീട്, ഉപയോഗിച്ച നാപ്കിനുകൾ ശേഖരിച്ചു കീറിമുറിച്ച് അയാൾ പരിശോധിച്ചു തുടങ്ങി. അതു കണ്ട അമ്മയും അയാളെ ഉപേക്ഷിച്ചു. ഒടുവിലിതാ സ്വന്തം ഗ്രാമവും.

തനിച്ചുള്ള അന്വേഷണങ്ങൾ, അലച്ചിലുകൾ… ഒറ്റപ്പെടലുകൾ… നാപ്കിനുകളിൽ ഉപയോഗിക്കുന്നത് പഞ്ഞിയല്ല, പൈന്‍ മരത്തിന്റെ ഫൈബറാണെന്നത് ഏകദേശം രണ്ടു വര്‍ഷത്തിനുശേഷമാണ് മുരുകാനന്ദം തിരിച്ചറിയുന്നത് . ഇത് ഇന്ത്യയില്‍ ലഭ്യമല്ലെന്നും, അമേരിക്കയില്‍നിന്നോ ഓസ്‌ട്രേലിയയില്‍നിന്നോ ഇറക്കുമതി ചെയ്യണമെന്നതും അയാളെ നിരാശപ്പെടുത്തി. പക്ഷെ അപ്പോളും വില പഞ്ഞിയുടെ നാലിലൊന്നേ വരുന്നുള്ളൂ എന്നറിഞ്ഞപ്പോൾ അയാളിൽ ഊർജം നിറഞ്ഞു.

ചിലരുടെ സഹായത്താൽ അയാൾ സാംപിൾ വരുത്തിച്ചു. മുരുകാനന്ദന്റെ അന്വേഷണം പുതിയ കടമ്പകളിലേക്കു ചെന്നുമുട്ടിയത് അപ്പോളാണ്. കയ്യിൽ കിട്ടിയ ഫൈബർ കടഞ്ഞെടുക്കാനുള്ള യന്ത്രത്തിന്റെ ചുരുങ്ങിയ വില നാലരക്കോടിയാണ്. ഫൈബര്‍ വേര്‍തിരിക്കാനുള്ള ഉപകരണവും പള്‍പ്പിനെ പാഡിന്റെ രൂപത്തിലാക്കുന്ന അലൂമിനിയം മോള്‍ഡും സീല്‍ ചെയ്യാനുള്ള യൂണിറ്റും ചേര്‍ന്ന പെഡല്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന മെഷീൻ 65000 രൂപ ചെലവിൽ അയാൾ സ്വയം വികസിപ്പിച്ചെടുത്തു.

2006ല്‍ മദ്രാസ് ഐ.ഐ.റ്റി സംഘടിപ്പിച്ച മല്‍സരത്തില്‍ മുരുകാനന്ദത്തിന്റെ മെഷീന്‍ ഒന്നാമതെത്തി. ചെറിയ ചെറിയ അംഗീകാരങ്ങൾക്കൊപ്പം അന്താരാഷ്‌ട്ര ഭീമൻമാരിൽനിന്നും കോടികൾ നൽകി യന്ത്രം കൈപ്പറ്റാനുള്ള അന്വേഷണങ്ങളും വന്നു. ഓഫറുകൾ നിരസിച്ച മുരുകാനന്ദം എട്ട് പാഡുകളുള്ള പാക്കറ്റൊന്നിനു പത്ത് രൂപ നിരക്കിൽ ‘കോവെ’ എന്ന പേരില്‍ സാനിറ്ററി പാഡുകള്‍ വിപണിയിലെത്തിച്ചു. പക്ഷേ വൻകിട നാപ്കിനുകളുടെ പരസ്യങ്ങളിൽ ഭ്രമിച്ചുവശായ ഉപഭോക്താക്കൾ കോവെ നാപ്കിനുകൾ തിരസ്ക്കരിച്ചു. കൂടാതെ അവിശ്യസനീയമാം വിധം കുറഞ്ഞ വിലയും ഉപഭോക്താക്കളിൽ സംശയം ജനിപ്പിച്ചു. നഷ്ട്ടം അമ്പതിനായിരം രൂപയും നാലര വർഷവും.

തന്നിലേക്ക് തിരിച്ചെത്തിയ ശാന്തിയെ, സ്വന്തം ആവശ്യത്തിന് നാപ്കിൻ നിർമ്മിച്ചെടുക്കുന്നതിനു യന്ത്രം പ്രവർത്തിപ്പിക്കാൻ അയാൾ പരിശീലിപ്പിച്ചു. പക്ഷെ അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ദിവസങ്ങൾക്കകം ശാന്തി അയാളോട് കൂടുതൽ ഫൈബർ ആവശ്യപ്പെട്ടു. ശാന്തിയിൽ നിന്നും കേട്ടറിഞ്ഞ അയല്പക്കത്തെ സ്ത്രീകളും ഈ നാപ്കിൻ ഉപയോഗിച്ച് തുടങ്ങിയിരുന്നു. കയ്യിൽ കാശില്ലാത്തവർ ശാന്തിയോട് കടം പറഞ്ഞു. മറ്റു ചിലരാകട്ടെ വീട്ടുവളപ്പിലെ പച്ചക്കറികൾ പകരം കൊടുത്തു.

ഗ്രാമത്തിലെ മറ്റു സ്ത്രീകളെക്കൂടി പരിശീലിപ്പിച്ചാൽ അവർക്കൊരു വരുമാന മാർഗ്ഗവും കൂടിയാവുമെന്ന ആശയം അയാളിൽ രൂപപ്പെടുന്നത് അങ്ങിനെയാണ്. തന്റെ കണ്ടുപിടുത്തം സ്ത്രീശാക്‌തീകരണത്തിന്റേതു കൂടിയാക്കി മാറ്റിയിരിക്കുകയാണ് അരുണാചലം മുരുകാനന്ദം ഇന്ന്. ജയശ്രീ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിന് അയാൾ രൂപം നൽകി.

സ്ത്രീകളുടെ സഹകരണ സംഘങ്ങള്‍ക്ക് മെഷീനൊപ്പം അസംസ്‌കൃത വസ്തുക്കളും ഒരു ദിവസത്തെ പരിശീലനവും ഇന്നയാൾ നൽകി വരുന്നു . ഉത്തരേന്ത്യയിലെ പല സ്ക്കൂളുകളിലും ഈ യൂണിറ്റ് പ്രവർത്തിക്കുന്നു. ആർത്തവത്തോടെ പെൺകുട്ടികളുടെ പഠനം നിലക്കുന്നതായിരുന്നു ആ ദരിദ്ര ഗ്രാമങ്ങളിലെ രീതി. ഇന്നത് മാറി. നിര്‍മ്മിക്കുന്ന പാഡുകള്‍ ഇഷ്ടമുള്ള പേരുകളിൽ സംഘങ്ങള്‍ക്ക് വിപണിയിലിറക്കാം. ഇന്ന് ഇന്ത്യയൊട്ടാകെ ആയിരത്തിൽപ്പരം പേരുകളിൽ അദ്ദേഹത്തിന്റെ യന്ത്രങ്ങൾ നിർമ്മിക്കുന്ന പാടുകൾ ഇറങ്ങുന്നുണ്ട് .പതിനഞ്ചു രൂപയുടെ ഒരു പാക്കറ്റ് വിറ്റാൽ അഞ്ചു രൂപ ലാഭം കിട്ടുമെന്നാണ് കണക്ക്. പത്തു ലക്ഷം സ്ത്രീകൾക്ക് തൊഴിൽ നല്കുക എന്നതാണ് മുരുകാനന്ദന്റെ ലക്‌ഷ്യം. ആ ലക്ഷ്യത്തിലേക്കയാൾ നടന്നടുക്കുകയാണ്. ഇന്ത്യയിൽ ഹിമാലയൻ താഴ്വരകളിലടക്കം ആയിരത്തി മുന്നൂറു ഗ്രാമങ്ങളിൽ അദ്ദഹത്തിന്റെ യന്ത്രം കടന്നു ചെന്നു കഴിഞ്ഞു. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, മൗറീഷ്യസ് അഫ്ഗാനിസ്ഥാൻ എന്നിങ്ങനെ പുറം രാജ്യങ്ങളിലേക്കും യന്ത്രം പ്രയാണമാരംഭിച്ചു.

2009ല്‍ ഗ്രാസ്‌റൂട്ട്‌സ് ടെക്‌നോളജിക്കല്‍ ഇന്നവേഷന്‍സ് ദേശീയ അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്നും അരുണാചലം മുരുഗാനന്ദൻ ഏറ്റുവാങ്ങി. ടൈം മാഗസിന്‍ പുറത്തിറക്കിയ, ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ 2014ലെ പട്ടികയിൽ ഒബാമയ്ക്കും മാർപ്പാപ്പക്കുമൊപ്പം സ്ഥാനം പിടിച്ച നാല്‌ ഇന്ത്യക്കാരിൽ ഒരാൾ അരുണാചലം മുരുഗാനന്ദമായിരുന്നു മറ്റു മൂന്നു പേർ നരേന്ദ്രമോദി, അരവിന്ദ് കെജ്രിവാൾ , അരുന്ധതി റോയ്, എന്നിവരാണ്! 2016 ൽ ഭാരതം പത്മശ്രീ നല്കി ആദരിച്ചു. ലോകത്തിലെ നിരവധി യൂണിവേഴ്‌സിറ്റികളിൽ ഇന്നയാൾ ക്‌ളാസെടുക്കുന്നുണ്ട്. ബിൽഗേറ്റസിനോട് പൊതുവേദിയിൽ വെച്ച് അയാൾ ചോദിച്ചത് നിങ്ങളെന്നെങ്കിലും ഒരു സാനിറ്ററി നാപ്കിൻ കൈകൊണ്ട് തൊട്ടിട്ടുണ്ടോ എന്നാണ്!

പക്ഷെ, എല്ലാ മുദ്രാവാക്യങ്ങൾ ക്കിടയിലും സാമ്രാജ്യത്വ കുത്തകകൾ തുലയട്ടെ എന്നാർത്തു കൂവുന്ന നമ്മളിലെത്രപേർക്കറിയാം ഈ നൻമയുടെ മനുഷ്യനെ ? നമുക്കിടയിൽ സജീവമായ കുടുംബശ്രീ പോലുള്ള സ്ത്രീ ശാക്തീകരണ സംവിധാനങ്ങൾ, ജയിലിലെ സ്ത്രീ തടവുകാർ, എന്നിങ്ങനെ അരുണാചലത്തിന്റെ യന്ത്രത്തെ ഏറ്റെടുത്ത്, നാപ്കിൻ നിർമ്മിതിയിലേക്കു തിരിഞ്ഞാൽ അതാവും അടുത്ത കാലത്തെ ഏറ്റവും ഉദാത്തമായ ചുവടുവെപ്പ്. അയാൾ ശതകോടികൾ വേണ്ടെന്നുവെച്ച് ഇന്ത്യൻ ഗ്രാമങ്ങളിലേക്കിറങ്ങിയത് നമ്മുടെ വീട്ടിലെ കുഞ്ഞുങ്ങളുടെ ദുരിതം കൂടി ഉൾക്കണ്ണാലറിഞ്ഞാണ്. അതു മറക്കരുത്.

ഈ പോസ്റ്റ് വായിക്കാനിടയാവുന്ന, നെറ്റ് സൗകര്യമുള്ളവർക്കും ഫേസ്ബുക്കുള്ളവർക്കുമൊക്കെ വിവിധങ്ങളായ ചിറകുകളുള്ള, സുഗന്ധംപോലുമുള്ള, നാപ്കിനുകൾ ഉപയോഗിക്കാനുള്ള പാങ്ങുണ്ടെന്നറിയാം. എന്നാൽ എവിടെയൊക്കേയോ ഇന്നും അരുണാചലത്തിന്റെ ഭാര്യ ശാന്തിയേപ്പോലെ നിരവധിപേർ കീറത്തുണികളുപയോഗിച്ച്, അതുമില്ലാത്തവർ കടലാസുതുണ്ടുകൾ മടക്കിവെച്ച് ആർത്തവകാലങ്ങൾക്കുമുന്നിൽ ചോര പുരണ്ടു കിടപ്പുണ്ട്. ഇതു വായിക്കുന്ന ഒരാൾക്കെങ്കിലും അരുണാചലത്തിന്റെ നാപ്നികിൻ നിർമ്മിതിപ്പുര തങ്ങളുടെ ഗ്രാമത്തിൽ കൊണ്ടുവരാനായാൽ, അതാണെന്റെ പ്രത്യാശ. ആ ഒരാൾ നിങ്ങളാവാതിരിക്കാൻ കാരണമെന്തെങ്കിലുമുണ്ടെങ്കിൽ ബോധിപ്പിക്കാം..

Kdpd.

https://www.facebook.com/manoj.madhusoodhanan/posts/3302960713142957

Tags: Arunachalam Murukanandamlife storyFACEBOOK
Share18TweetSendShare

Latest stories from this section

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

Discussion about this post

Latest News

ബീഹാർ റിസൾട്ട് ആശ്ചര്യകരമെന്ന് രാഹുൽ ഗാന്ധി ; തോൽവിയെ കുറിച്ച് സമഗ്രമായ പഠനം നടത്തുമെന്ന് ഖാർഗെ

ബീഹാർ റിസൾട്ട് ആശ്ചര്യകരമെന്ന് രാഹുൽ ഗാന്ധി ; തോൽവിയെ കുറിച്ച് സമഗ്രമായ പഠനം നടത്തുമെന്ന് ഖാർഗെ

ജമ്മുകശ്മീരിൽ പോലീസ് സ്റ്റേഷനിൽ സ്ഫോടനം ; 9 മരണം ; ഭീകരാക്രമണം അല്ലെന്ന് സൂചന

ജമ്മുകശ്മീരിൽ പോലീസ് സ്റ്റേഷനിൽ സ്ഫോടനം ; 9 മരണം ; ഭീകരാക്രമണം അല്ലെന്ന് സൂചന

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies