വാഷിങ്ടണ്‍: ഇന്‍ഡോ-പസഫിക് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളികളില്‍ ഒന്നായി ഇന്ത്യയെ വിശേഷിപ്പിച്ച് അമേരിക്ക . ആഗോളശക്തിയായി ഇന്ത്യ ഉയര്‍ന്നുവരുന്നതിനെ സ്വാഗതം ചെയ്യുന്നെന്നും യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതിയിലെ താത്കാലിക അംഗം എന്ന നിലയിലെ ഇന്ത്യയുടെ കാലയളവിനെയും പ്രൈസ് അഭിനന്ദിച്ചു. യുഎസിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ഇന്ത്യ തുടരുകയാണെന്നും 2019-ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 146 ബില്യന്‍ യു.എസ്. ഡോളറായി ഉയര്‍ന്നുവെന്നും പ്രൈസ് വ്യക്തമാക്കി.
‘വിജയ യാത്ര’യുമായി കെ സുരേന്ദ്രന്‍; ഉദ്ഘാടനത്തിന് യോഗി എത്തും; സമാപനചടങ്ങില്‍ അമിത് ഷാ
പ്രതിരോധം, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനം, ഇന്‍ഡോ-പസഫിക് മേഖലയിലെ പ്രാദേശിക സഹകരണം, പരിസ്ഥിതി, വിദ്യാഭ്യാസം, സാങ്കേതിക മേഖല, കാര്‍ഷികം തുടങ്ങിയ നയതന്ത്ര സുരക്ഷാ വിഷയങ്ങളില്‍ ഇന്ത്യയും യു.എസും സഹകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.










