പാലക്കാട്: വാളയാർ കേസിൽ സർക്കാരിനെതിരെ പെൺകുട്ടികളുടെ അമ്മ. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള യാത്ര നടത്തും. തല മുണ്ഡനം ചെയ്താകും യാത്രയെന്നും അവർ അറിയിച്ചു.
തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് ഡിവൈഎസ്പി സോജനും എസ്. ഐ ചാക്കോയ്ക്കുമെതിരെ നടപടി വേണം. ഇക്കാര്യം ചൂണ്ടിക്കാട്ടി അപേക്ഷ നല്‍കിയിട്ടുണ്ട്. കുറച്ചു ദിവസം കൂടി നോക്കും. നടപടിയെടുത്തില്ലെങ്കില്‍ നേരിട്ട് ജനങ്ങളിലേയ്ക്ക് ഇറങ്ങുമെന്നും അവർ പറഞ്ഞു.
മക്കൾ നഷ്ടപ്പെട്ട അമ്മയ്ക്ക് ഇനി എന്തുണ്ടായാലെന്താണ്? തലയിലെ മുടി എടുത്തുകൊണ്ട് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങും. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം. തന്റെ മക്കളെ കുറിച്ച് മോശമായി സംസാരിച്ച സോജനെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.
തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്തുന്നത് കേരളത്തിലെ അമ്മമാർക്കിടയിലേക്കാണ്. ഇത് സംസ്ഥാന സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമാണെന്നും അമ്മ പറഞ്ഞു.
Discussion about this post