ഡൽഹി: ചൈനയിൽ അകപ്പെട്ട പതിനെട്ട് ഇന്ത്യൻ നാവികർക്ക് ഒടുവിൽ മോചനം. ഇവർ ഫെബ്രുവരി 14ന് നാട്ടിൽ തിരിച്ചെത്തുമെന്ന് കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് ഇവർക്ക് മോചനം സാധ്യമാകുന്നത്.
നാവികർ ജപ്പാനിൽ നിന്നും ഇന്ന് യാത്ര തിരിക്കും. ഇവർ ഞായറാഴ്ച ഇന്ത്യയിലെത്തും.
എം വി അനസ്താസിയ എന്ന ചരക്ക് കപ്പലിലെ നാവികരാണ് തിരികെ എത്തുന്നത്. നാവികർക്ക് കുടുംബങ്ങളുമായി ഒത്തു ചേരാനുള്ള എല്ല സജ്ജീകരണങ്ങളും തയ്യാറാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. നാവികർക്ക് തിരികെയെത്താൻ എല്ലാ സഹായങ്ങളും ചെയ്ത് ഒപ്പം നിന്ന കേന്ദ്ര സർക്കാരിന് ബന്ധുക്കൾ നന്ദി അറിയിച്ചു.
2020 സെപ്റ്റംബർ മാസത്തിലാണ് ചരക്ക് കപ്പൽ എം വി അനസ്താസിയ ചൈനയിൽ കുടുങ്ങിയത്. നേരത്തെ 23 നാവികരുമായി എം വി ജഗ് ആനന്ദ് എന്ന കപ്പൽ ചൈനയിൽ കുടുങ്ങിയിരുന്നു. ഇത് ജനുവരി 14ന് സുരക്ഷിതമായി ഇന്ത്യയിൽ തിരികെ എത്തിയിരുന്നു.









