ഡല്‍ഹി: പാര്‍ട്ടി സ്ഥാനങ്ങള്‍ വഹിക്കാന്‍ ഇനിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പടിയിറങ്ങുന്ന രാജ്യസഭ പ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദ്. താന്‍ ഇപ്പോള്‍ സ്വതന്ത്രനായ നിലക്ക് ജനങ്ങള്‍ക്ക് പലയിടത്തും തന്നെ കാണാനാകും. രാഷ്ട്രീയ നേതാവെന്ന നിലയില്‍ ഇത്രയും കാലത്തെ പ്രവര്‍ത്തനത്തില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.
1975ല്‍ ജമ്മു കശ്മീര്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നു താന്‍. പാര്‍ട്ടിയില്‍ പല സ്ഥാനങ്ങളും വഹിച്ചു. നിരവധി പ്രധാനമന്ത്രിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാനായത് ഭാഗ്യമായി കരുതുന്നു. രാജ്യത്തെയും ലോകത്തെയും മനസിലാക്കാന്‍ അവസരം ലഭിച്ചു. ജീവനുള്ള കാലത്തോളം പൊതുസേവകനായി തുടരാനാണ് ആഗ്രഹം.
ഗുലാംനബി ആസാദിന്റെ വിടവാങ്ങല്‍ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ കണ്ണീരണിഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു -‘നമ്മള് ചിലരെ ഉപരിപ്ലവമായും ചിലരെ ആഴത്തിലും മനസിലാക്കും. എന്നെയും വര്‍ഷങ്ങളായുള്ള എന്റെ പ്രവര്‍ത്തനങ്ങളെയും ആഴത്തില്‍ മനസിലാക്കിയവര്‍ ഇന്നലെ വികാരാധീനരായിട്ടുണ്ടാകും. എല്ലാവരോടും എനിക്ക് കടപ്പാടുണ്ട്. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും മറ്റെല്ലാവര്‍ക്കും അവരുടെ നല്ല വാക്കുകള്‍ക്ക് നന്ദി.’
Discussion about this post