കുമ്പള: ഡി.വൈ.എഫ്.ഐ നേതാവിന്റെ വീട്ടുപറമ്പില്‍ നിന്ന് നാലു കിലോ കഞ്ചാവ് പിടികൂടി.
ഡി.വൈ.എഫ്.ഐ ഉപ്പള വില്ലേജ് സെക്രട്ടറി സോങ്കാല്‍ പ്രതാപ് നഗറിലെ അപ്പി എന്ന റഫീഖിന്റെ വീട്ടുപറമ്പില്‍ നിന്നാണ് നാലുകിലോ 50 ഗ്രാം കഞ്ചാവ് പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുമ്പള സി.ഐ അനില്‍, എസ്.ഐ ശ്രീഹരി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെപ്പറ്റി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
Discussion about this post