Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മകളുടെ സംശയം ശരിയായി: തെക്കുംഭാഗത്ത് ദേവകിയെ കൊന്നത് മകന്‍ രാജേഷും മരുമകളും തന്നെ

കുടുംബത്തില്‍ വഴക്കും അടിയും സ്ഥിരമായിരുന്നുവെന്നും മരണം മുന്‍കൂട്ടി കണ്ട ദേവകി അപകട സാധ്യതയും മരണത്തെ കുറിച്ചും പേപ്പറില്‍ എഴുതി കുപ്പിയിലാക്കി അയലത്തെ വീട്ടില്‍ എറിഞ്ഞ് കൊടുത്തു

by Brave India Desk
Feb 11, 2021, 03:17 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊല്ലം: കേരള സമൂഹത്തെ ഞെട്ടിച്ച്‌ വീണ്ടും സ്വത്തിന് വേണ്ടി മകനും മരുമകളും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി. തെക്കുംഭാഗം ഞാറമ്മൂട്ടില്‍ മാതാവിനെ കൊലപ്പെടുത്തിയ മകനേയും മരുമകളെയുമാണ് പൊലിസ് അറസ്റ്റ് ചെയ്തു. തെക്കുംഭാഗം ഞാറമ്മൂട് കിഴക്കുമുറി പടിഞ്ഞാറ്റതില്‍ വീട്ടില്‍ രാജേഷ്, ഭാര്യ ശാന്തിനി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഫെബ്രുവരി ഒന്നിനായിരുന്നു സംഭവം. തെക്കുംഭാഗം ഞാറമ്മൂട് കിഴക്കുമുറി പടിഞ്ഞാറ്റതില്‍ വീട്ടില്‍ ദേവകി(75)യാണ് ഒന്നിന് പുലര്‍ച്ചെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അസ്വാഭാവിക മരണത്തിന് തെക്കുംഭാഗം പൊലിസ് കേസെടുത്തിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് കഴുത്തില്‍ ബലം പ്രയോഗിച്ചതിനെത്തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായത്. കൊല്ലം മങ്ങാട് സ്വദേശിയായ മകള്‍ ശശികല അമ്മ മരണപ്പെട്ടതറിഞ്ഞപ്പോള്‍ തന്നെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ തെക്കുംഭാഗം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Stories you may like

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്: പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്

എന്നാൽ മരണം സ്വാഭാവികമാണെന്ന് വാദിച്ച്‌ അറസ്റ്റിനെ ചെറുക്കാന്‍ പ്രതികള്‍ ശ്രമിച്ചെങ്കിലും പൊലിസ് ഒരാഴ്ചയില്‍ അധികം നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മാതാവുമായി സ്വത്ത് തര്‍ക്കത്തിലായിരുന്ന മകന്‍ വീടും പുരയിടവും കൈക്കലാക്കുന്നതിന് വേണ്ടിയാണ് ഭാര്യയുടെ സഹായത്തോടെ കൊലപാതകം നടത്തുകയായിരുന്നവെന്ന് പൊലിസ് പറഞ്ഞു.

സ്വന്തമായി മിനി ബസും, ഓട്ടോയുമുള്ള രാജേഷിന്റെ അമ്മയുടെ പേരില്‍ 10 സെന്റ് വസ്തുവും വീടുമാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏഴര സെന്റ് മകന്‍ രാജേഷ്, മകള്‍ ശശികലയ്ക്ക് രണ്ടര സെന്റും ധന നിശ്ചയ ആധാരം പ്രകാരം നല്‍കിയിരുന്നു. എന്നാല്‍ മകന്റെയും മരുമകളുടെയും ക്രൂരമായ പീഡനം സഹിക്കാതെ അമ്മ ദേവകി കളക്ടര്‍ക്ക് ഉള്‍പ്പെടെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രമാണം റദ്ദാക്കിയിരുന്നു. മൃതദേഹത്തില്‍ ദേവകിയുടെ കൈകള്‍ കൂട്ടി കെട്ടിയ രീതിയിലായിലും വയര്‍ വീര്‍ത്ത സാഹചര്യത്തിലുമായിരുന്നു.

ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ ദീദിയുടെ ഗുണ്ടകള്‍ക്ക് കഴിയില്ല, തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മമതയും ജയ് ശ്രീറാം വിളിക്കും: അമിത് ഷാ

സംശയം തോന്നിയ പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരുന്നു. റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിരുന്നു.സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ കുറേ നാളുകളായി ഈ കുടുംബത്തില്‍ വഴക്കും അടിയും സ്ഥിരമായിരുന്നുവെന്നും മരണം മുന്‍കൂട്ടി കണ്ട ദേവകി അപകട സാധ്യതയും മരണത്തെ കുറിച്ചും പേപ്പറില്‍ എഴുതി കുപ്പിയിലാക്കി അയലത്തെ വീട്ടില്‍ എറിഞ്ഞ് കൊടുത്തത് ദേവകിയുടെ മരണത്തില്‍ നിര്‍ണായകമായതായി സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ സുരേഷ്‌കുമാര്‍ പറഞ്ഞു.

Tags: murder
Share8
Tweet
Send
Share

Latest stories from this section

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്

രാഹുൽ ഗാന്ധിയുടെ കാപട്യം തുറന്നുകാട്ടിയതിന് ശ്രീലേഖയ്ക്ക് കേസ്!; കപട മതേതര നാടകങ്ങൾ പൊളിച്ചടുക്കി ബിജെപി

പ്രശ്‌നം കേരള സർക്കാരിന്റേത്,കരാർ ലംഘനം നടത്തി; ഗുരുതര ആരോപണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

മെസിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ; മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് നീക്കവുമായി സർക്കാർ

സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കണ്ട, പണിപോകും! പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വൻ തിരിച്ചടി! പിണറായി വിജയന് ഇ.ഡി സമൻസ്; അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

സ്വർണവില ഇനി അങ്ങോട്ട് കുതിച്ചുയരും! പവൻ വില എങ്ങോട്ടേക്ക്? രാജ്യാന്തര വിപണിയിൽ റെക്കോർഡ് ഭേദിക്കാൻ സ്വർണം

Latest News

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ഷംസീറിന് നേരെ കയ്യോങ്ങിയാൽ സ്ഥാനം മോർച്ചറിയിലായിരിക്കും; യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളിയുമായി പി. ജയരാജൻ

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

എഞ്ചിന്  സാങ്കേതിക തകരാർ; അസമിൽ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി; യാത്രികരിൽ കേന്ദ്രമന്ത്രിയും

വിമാനക്കമ്പനികളുടെ പകൽകൊള്ളയ്ക്ക് പൂട്ടു വീഴുന്നു! ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിന് പുതിയ ചട്ടങ്ങൾ; രണ്ടാഴ്ചയ്ക്കകം ഉത്തരവിറക്കുമെന്ന് കേന്ദ്രം

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

പിണറായിക്കും റിയാസിനും എതിരെ നടക്കുന്നത് യു.ഡി.എഫ് – ബി.ജെ.പി ഒത്തുകളി ; കേസുകൾ രാഷ്ട്രീയ ഗൂഢാലോചനയെന്ന് എം. വി. ഗോവിന്ദൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്: പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies