പെരുമ്പാവൂര്‍: രാമക്ഷേത്ര നിര്‍മാണത്തിന് കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി സംഭാവന നല്കിയ സംഭവം വിവാദമായതോടെ എംഎൽഎ സംഭവത്തിൽ താൻ പറ്റിക്കപ്പെടുകയായിരുന്നു എന്ന് പ്രസ്താവനയിറക്കിയിരുന്നു. എന്നാൽ എൽദോസ് കുന്നപ്പള്ളി അറിഞ്ഞു കൊണ്ട് തന്നെയാണ് സംഭാവന നൽകിയതെന്ന് സംഭാവന വാങ്ങിയ ആർഎസ്എസ് പ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു. സംഭാവന വാങ്ങിയവര്‍ എംഎല്‍എയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ഇതിന്റെ വിശദീകരണമായി എംഎൽഎ പറഞ്ഞത്.
ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് വേണ്ടി സംഭാവന ആവശ്യപ്പെട്ടാണ് തന്റെ അടുത്ത് ഒരുസംഘം ആളുകള്‍ വന്നതെന്നും രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഫണ്ട് എന്ന് വന്നവര്‍ പറഞ്ഞില്ലെന്നുമായിരുന്നു എംഎല്‍എയുടെ വിശദീകരണം. ഇപ്പോൾ ഇതിനു മറുപടിയായി എൽദോസ് കുന്നംപള്ളിക്ക് പലിശ സഹിതം തുക തിരികെ അയച്ചു കൊടുത്തിരിക്കുകയാണ് വനിതാ സംരംഭകയായ തുഷാര അജിത് കല്ലായിൽ.
1000 രൂപയും അതിന്റെ പലിശയായി 100 രൂപയും ചേർത്താണ് തുഷാര എൽദോസിനു അയച്ചു കൊടുത്തത്. നിങ്ങളെ പോലെ നട്ടെല്ലില്ലാത്ത ഒരാളുടെ പണം വാങ്ങി ഒരു ഇഷ്ടിക എങ്കിലും രാമക്ഷേത്രത്തിനു വെച്ചാൽ അതിന്റെ പവിത്രത നഷ്ടപ്പെടും എന്നാണ് ഇവർ പറയുന്നത്.
ഹിന്ദുവിനെതിരെ കാണിക്കുന്ന ഓരോ പേക്കൂത്തുകളും ഹിന്ദുത്വ ശക്തി വളർത്താനേ ഉപകരിക്കു എന്നതാണ് സത്യം …. !
നട്ടെല്ല് ഇല്ലാത്തവൻമാരുടെ കാശ് ഹിന്ദുകൾക്ക് വേണ്ട, തുഷാര പറയുന്നു. നേരത്തെ നോ ഹലാൽ ബോർഡ് വെച്ച് ഹോട്ടൽ നടത്തി പ്രസിദ്ധയായ ആളാണ് തുഷാര. ഇവർക്കെതിരെ നിരവധി സൈബർ ആക്രമണങ്ങളും നേരിട്ടിരുന്നു.
Discussion about this post