മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇക്ബാല്‍ കസ്‌കറിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. റിയല്‍ എസ്‌റ്റേറ്റ് ഏജന്റായ സലിം ഷെയ്ഖിനെ മര്‍ദ്ദിച്ച് മൂന്ന് ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച കുറ്റത്തിനാണ് കസ്‌കറിനെ അറസ്റ്റ് ചെയ്തതെന്ന് പോലിസ് അറിയിച്ചു.
സലിം ഷെയ്ഖിന്റെ പരാതിയിന്‍മേലാണ് അറസ്റ്റ്. കസ്‌കറിന്റെ രണ്ടുു സഹായികളും പിടിയിലായി.
തെക്കന്‍ മുംബൈയിലെ ബെന്ദി ബസാര്‍ പ്രദേശത്തെ ഒരു കെട്ടിടത്തില്‍ വച്ച് കസ്‌കറും അയാളുടെ ആള്‍ക്കാരും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചുവെന്നും മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നുമാണ് സലീം ഷെയ്ഖ് നല്‍കിയ പരാതിയില്‍ പറയുന്നത്.
Discussion about this post