ഡൽഹി: ഇന്ത്യയിൽ കൊവിഡ് പ്രതിരോധം നിർണ്ണായക ഘട്ടത്തിലേക്ക്. ആരോഗ്യ പ്രവർത്തകർക്കുള്ള രണ്ടാം ഡോസ് വാക്സിൻ വിതരണം ആരംഭിച്ചു. വാക്സിൻ സ്വീകരിച്ച മുൻനിര ആരോഗ്യ പ്രവർത്തകരുടെ എണ്ണം 77.66 ലക്ഷം പിന്നിട്ടതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിൽ 40 ശതമാനത്തിൽ താഴെ ആരോഗ്യ പ്രവർത്തകർക്ക് മാത്രമാണ് വാക്സിൻ നൽകിയത്. ഡൽഹി, മേഘാലയ, പഞ്ചാബ്, മണിപുർ, തമിഴ്നാട് നാഗാലാൻഡ്, പുതുച്ചേരി തുടങ്ങിയ പ്രദേശങ്ങളിൽ സർക്കാരുകളൊട് വാക്സിൻ വിതരണം കാര്യക്ഷമമാക്കാൻ കേന്ദ്രം നിർദ്ദേശം നൽകി.
രാജ്യത്തെ എല്ലാ മുൻനിര ആരോഗ്യ പ്രവർത്തകർക്കും മാർച്ച് ഒന്നിനകം ഒന്നാമത്തെ ഡോസ് വാക്സിൻ നൽകിയിരിക്കണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി.
Discussion about this post