കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയും വിദ്യാര്‍ത്ഥികളുമായുളള ചോദ്യോത്തര പരിപാടികളില്‍ പങ്കെടുക്കുന്നതിൽ മാധ്യമങ്ങള്‍ക്ക് വിലക്ക്. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ചോദ്യം ചോദിച്ച വിദ്യാര്‍ത്ഥിയോട് മുഖ്യമന്ത്രി ദേഷ്യപ്പെടുന്ന വീഡിയോ വിവാദമായിരുന്നു. ഇത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ചോദ്യോത്തര പരിപാടികളില്‍ നിന്നും മാധ്യമങ്ങളെ വിലക്കിയതെന്നാണ് സൂചന.
കണ്ണൂര്‍ സര്‍വകലാശാലയിലെ പരിപാടിയുടെ ഉദ്ഘാടനം കഴിഞ്ഞയുടന്‍ മാധ്യമങ്ങള്‍ക്ക് പുറത്തിറങ്ങണമെന്നാണ് നിര്‍ദ്ദേശം നൽകിയത്. മുകളില്‍ നിന്നുള്ള നിര്‍ദേശമാണെന്നും മാധ്യമങ്ങള്‍ ഹാളിന് പുറത്തിറങ്ങണമെന്നു വോളന്റിയര്‍മാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇനി വിദ്യാര്‍ത്ഥികളോട് ദേഷ്യപ്പെട്ടാല്‍ അത് ജനങ്ങള്‍ കാണില്ലല്ലോയെന്നാണ് ഈ തീരുമാനത്തില്‍ സോഷ്യല്‍ മീഡിയയുടെ പ്രതികരണം.
Discussion about this post