ഡല്‍ഹി: മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സിറിയയ്ക്ക് 2000 മെട്രിക് ടണ്‍ അരി നൽകി ലോകരാജ്യങ്ങള്‍ക്കിടയില്‍ ശ്രദ്ധ പിടിച്ചുപറ്റി ഇന്ത്യ. അടിയന്തര സഹായത്തിനായുള്ള സിറിയന്‍ സര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് ഇന്ത്യ അരി നല്‍കിയിരിക്കുന്നത്. 1000 മെട്രിക് ടണ്‍ അരിയുടെ ആദ്യ ചരക്ക് സിറിയയ്ക്ക് കൈമാറിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഏറെ കാലമായി ഇന്ത്യയും സിറിയയും വളരെ നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. 1000 മെട്രിക് ടണ്ണിന്റെ ആദ്യ ചരക്ക് സിറിയ്ക്ക് കൈമാറിയിരിക്കുകയാണ്. ഇന്ത്യന്‍ അംബാസഡര്‍ ഹിഫ്സുര്‍ റഹ്മാനാണ് സിറിയയിലെ പ്രദേശിക ഭരണകൂട മന്ത്രിയും ദുരിതാശ്വാസ സമിതി മേധാവിയുമായ ഹുസൈന് മഖ്ലബഫിന് അരി കൈമാറിയത്. അടുത്ത് ചരക്ക് ഫെബ്രുവരി 18 ഓടെ സിറിയയിലെത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു.
2011-ൽ സിറിയയില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചതോടെ ജനങ്ങൾ ദുരിതത്തിലാകുകയായിരുന്നു. തുടര്‍ന്ന് നിരവധി സഹായങ്ങളാണ് ഇന്ത്യയില്‍ നിന്നും സിറിയയ്ക്ക് ലഭിച്ചത്. 2020 ജൂലായില്‍ കൊറോണ പ്രതിരോധത്തിനായി 10 മെട്രിക് ടണ്‍ മരുന്നുകളാണ് ഇന്ത്യ സഹായാടിസ്ഥാനത്തില്‍ സിറിയയ്ക്ക് നല്‍കിയത്.
ജയ്പൂര്‍ കേന്ദ്രീകരിച്ചുള്ള സംഘടനയായ ഭഗ്വാന് മഹാവീര്‍ വിക്ലാംഗ് സഹായത സമിതിയും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച ഫിറ്റ്നസ് ക്യാമ്പില്‍ 500 കൃത്രിമ കാലുകളാണ് സിറിയന്‍ വംശജര്‍ക്ക് നല്കയത്. ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ ബിരുദം, ബിരുദാനന്തര ബിരുദ പഠനങ്ങള്‍ നടത്താനും സിറിയന്‍ വംശജര്‍ക്ക് രാജ്യം സ്കോളര്‍ഷിപ്പ് നല്‍കിയിരുന്നു.
Discussion about this post