ചെന്നൈ: ഊര്‍ജ്ജവും ഉന്മേഷവും നിറഞ്ഞ നാടാണെന്ന് തമിഴ്നാടിനെ നെഞ്ചോട് ചേര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാട്ടില്‍ വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെയില്‍, മെട്രോ റെയില്‍ പദ്ധതികള്‍ക്കും, പുതിയ ഐഐടി ക്യാമ്പസിന്റെ നിര്‍മ്മാണത്തിനുമാണ് പ്രധാനമന്ത്രി ആരംഭമിട്ടത്. ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തത്.
ചെന്നൈ മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടം, ചെന്നൈ ബീച്ച്- അട്ടിപ്പറ്റു, റെയില്‍പാത എന്നിവയുടെ നിര്‍മ്മാണത്തിനാണ് പ്രധാനമന്ത്രി തുടക്കമിട്ടത്. 9.5 കിലോ മീറ്റര്‍ വരുന്ന മെട്രോ റെയില്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി 3770 കോടി രൂപയാണ് ചിലവിടുന്നത്. ഒപ്പം ചെന്നൈയില്‍ പുതുതായി ആരംഭിക്കുന്ന ഐഐടി ഡിസ്കവറി ക്യാമ്പസിന് ചടങ്ങില്‍ പ്രധാനമന്ത്രി തറക്കല്ലിട്ട് തുടക്കം കുറിച്ചു. രണ്ട് ലക്ഷം ചതുരശ്ര അടിയുള്ള ക്യാമ്പസിന്റെ പൂര്‍ത്തീകരണത്തിന് 1000 കോടി രൂപയാണ് ചിലവഴിക്കുന്നത്.
Discussion about this post