ആലപ്പുഴ: നടനും അമ്മ സെക്രട്ടറിയുമായ ഇടവേള ബാബു കോൺഗ്രസിലേക്ക്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ ഹരിപ്പാട് നിയോജക മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര വേദിയിൽ വെച്ചാണ് ചലച്ചിത്ര താരവും സംവിധായകനും മിമിക്രി ആർട്ടിസ്റ്റുമായ രമേഷ് പിഷാരടിക്കൊപ്പം ഇടവേള ബാബുവും കോൺഗ്രസ് പ്രവേശനം പ്രഖ്യാപിച്ചത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇരുവരും കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.
നേരത്തെ ചലച്ചിത്ര താരം ധർമ്മജൻ ബോൾഗാട്ടിയെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ധർമ്മജൻ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post