ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ റോഡ് വികസന- നവീകരണ പരിപാടികളെ പ്രശംസിച്ച് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന വഴിയുള്ള റോഡുകളുടെ നിര്‍മാണത്തിന് 10 ശതമാനം ജിയോടെക്സ്റ്റയില്‍സ് ഉപയോഗിക്കുന്നത് കയറിന് വലിയ വിപണിയൊരുക്കുമെന്ന് സംസ്ഥാന കയർ വകുപ്പ് മന്ത്രി കൂടിയായ തോമസ് ഐസക് വ്യക്തമാക്കി.
പി.എം.ജി.എസ്.വൈ. റോഡ് നിര്‍മാണത്തിന് 10 ശതമാനം കയര്‍ ഉല്പന്നം ഉപയോഗിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പുനല്‍കിയിട്ടുണ്ട്. ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന വേളയിലായിരുന്നു കേന്ദ്ര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇത് കയർ മേഖലക്ക് ഉണർവ്വ് നൽകുമെന്നും തോമസ് ഐസക് പറഞ്ഞു.
കയർ കേരള 2021ന്റെ ഉദ്ഘാടന വേദിയിലായിരുന്നു തോമസ് ഐസക് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
Discussion about this post