കോഴിക്കോട്: മെടോ മാൻ ഇ ശ്രീധരൻ ബിജെപിയിൽ ചേരുമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. മെട്രോമാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് പാർട്ടിയുടെ ആഗ്രഹം. ഈ ആവശ്യം അദ്ദേഹത്തിന് മുൻപിൽ വെയ്ക്കുമെന്നും സുരേന്ദ്രൻ അറിയിച്ചു. കോഴിക്കോട് നടത്തിയ വാർത്താസമ്മളേനത്തിൽ നിർണ്ണായകമായ പ്രഖ്യാപനെ നടത്തിയത്.വിജയ യാത്രയിൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖർ ബിജെപിയിലേക്ക് എത്തുമെന്ന സൂചനയും സുരേന്ദ്രൻ നൽകി.
വാർത്തസമ്മേളനത്തിൽ സിപിഎമ്മിനെതിരെ രൂക്ഷമായ ഭാഷയിലാണ് സുരേന്ദ്രൻ പ്രതികരിച്ചത്. പത്രമാദ്ധ്യമങ്ങൾക്ക് സർക്കാർ വലിയ തുക പരസ്യം നൽകുന്നതുകൊണ്ടാണ് സർക്കാരിൻറെ അഴിമതിക്കെതിരെ ആരും പ്രതികരിക്കാത്തതെന്നും സുരേന്ദ്രൻ വിമർശിച്ചു.
ന്യൂനപക്ഷ വര്‍ഗീയതയെക്കുറിച്ചുള്ള എ.വിജയരാഘവന്റെ പ്രസ്താവനയെക്കുറച്ചും സുരേന്ദ്രൻ പ്രതികരിച്ചു. വിജയരാഘവന് കുറുക്കന്റെ ബുദ്ധിയാണ് ഹിന്ദുക്കളെ കബളിപ്പിക്കാനുള്ള നീക്കമാണിത്. ഭീഷണിപ്പെടുത്തിയാണ് പ്രസ്താവന തിരുത്തിച്ചതെന്നും സുരേന്ദ്രന് പറഞ്ഞു.
Discussion about this post