ലഖ്നൗ : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ഷെരീഫിനെ യുപി സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. ഹത്രാസില്‍ കലാപം നടത്താന്‍ പദ്ധതിയിട്ടതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ഹത്രാസില്‍ കലാപം നടത്താന്‍ റഊഫ് മാധ്യമപ്രവര്‍ത്തകനായ സിദ്ധിഖ് കാപ്പനുമായി ഗൂഢാലോചന നടത്തിയിരുന്നു. തുടര്‍ന്ന് റഊഫാണ് കലാപത്തിന് പിന്തുണ നല്കാന് സിദ്ധിഖ് കാപ്പനെയും സംഘത്തെയും യുപിയിലേയ്ക്ക് അയച്ചത്. എന്നാല്‍ യാത്രാമദ്ധ്യേ യുപി പോലീസ് സംഘത്തെ പിടികൂടുകയായിരുന്നു.
സിദ്ധിഖ് കാപ്പനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് റഊഫിനെക്കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചത്. കലാപം നടത്താന്‍ ഇയാള്‍ വിദേശത്ത് നിന്നും ധനസമാഹരണം നടത്തിയതായും പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഇഡി അറസ്റ്റ് ചെയ്ത റഊഫ് ഷെരീഫിനെ യുപി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Discussion about this post