ഇന്തോനേഷ്യന്‍ യുവതി കാറ്റടിച്ചപ്പോള്‍ ഗര്‍ഭിണിയായി എന്ന വിചിത്ര വാര്‍ത്തയിൽ വൻ ട്വിസ്റ്റ്. യുവതി തന്നെയാണ് താന്‍ ഗര്‍ഭിണിയായത് കാറ്റടിച്ചതിനാല്‍ ആണ് എന്ന് വെളിപ്പെടുത്തിയത്. എന്നാല്‍ പോലീസിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും അന്വേഷണത്തില്‍ കണ്ടെത്തിയത് മറ്റൊരു വിവരമാണ്.
യുവതി വിവാഹിതയായി നേരത്തെ ഒരു കുട്ടിയും ഉണ്ട്. ഇതിനിടെ ഭര്‍ത്താവും യുവതിയും നാലുമാസമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത് ഭര്‍ത്താവുമായി പിരിയുമ്പോള്‍ ഒരുപക്ഷെ യുവതി ഗര്‍ഭിണിയായിരിക്കാമെന്നും ഈ വിവരം യുവതി തിരിച്ചറിയാത്തതിനാല്‍ ആണ് ഇങ്ങനെ നടന്നതെന്നുമാണ്.
അതേസമയം യുവതി ഇപ്പോഴും തന്റെ പഴയ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. താന്‍ കുനിഞ്ഞു നിസ്കരിക്കുന്ന സമയത്തു തന്റെ യോനിയിലൂടെ ശക്തമായി കാറ്റ് അടിച്ചതായും ഇതിനു ശേഷം തനിക്ക് വയറുവേദന ഉണ്ടായതായും അടുത്തുള്ള ആശുപത്രിയില്‍ പോയപ്പോള്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചെന്നുമാണ് യുവതിയുടെ വാദം.
എന്തായാലും സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. കുട്ടിയുടെ ഡിഎന്‍എ എടുക്കാനാണ് അധികൃതരുടെ തീരുമാനം .
Discussion about this post