കര്‍ഷകര സമരത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് മലയാള വാര്‍ത്താ മാധ്യമങ്ങളായ മനോരമന്യൂസ്, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍ തുടങ്ങിയ ചാനലുകള്‍ക്കെതിരെ കേസ്. രാജ്യവിരുദ്ധത പ്രോത്സാഹിപ്പിച്ചുവെന്ന് ഇവര്‍ക്കെതിരെ ഡല്‍ഹി പൊലീസില്‍ ലഭിച്ച പരാതിയില്‍ പറയുന്നു. റിപ്പബ്ലിക് ദിനത്തില്‍ നടന്ന രാജ്യവിരുദ്ധ കലാപത്തെ മാധ്യമങ്ങള്‍ മഹത്വവത്കരിച്ചുവെന്നും ഡിജിപിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
മനോരമന്യൂസ്, റിപ്പോര്‍ട്ടര്‍, മീഡിയവണ്‍ എന്നീ ചാനലുകള്‍ക്കെതിരെയാണ് പരാതി. ഈ ചാനലുകള്‍ രാജ്യവിരുദ്ധത പ്രോത്സാഹിപ്പിക്കാന്‍ സൗകര്യം ഒരുക്കിയതായി പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടന്ന ട്രാക്ടര്‍ റാലിക്കിടെ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടക്കുകയും അക്രമികള്‍ പൊലീസിനെ ആക്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സംഭവത്തെക്കുറിച്ച് നിരന്തരമായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് കലാപം സൃഷ്ടിക്കാന്‍ മലയാള മാധ്യമങ്ങളും ശ്രമിച്ചുവെന്ന് പരാതിയില്‍ പറയുന്നു.
Discussion about this post