കാസർകോട്: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാസർകോട്ടെത്തി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തിയത്. ബിജെപി കാസർകോട് ജില്ലാ കമ്മിറ്റി പുഷ്പഹാരം അണിയിച്ച് യോഗിയെ സ്വീകരിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, സികെ പത്മനാഭൻ, പികെ കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എംടി രമേശ്, ജോർജ് കുര്യൻ, പി സുധീർ, സി കൃഷ്ണകുമാർ, കേന്ദ്രമന്ത്രി വി മുരളീധരൻ, ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി, കേരള കോൺഗ്രസ് നേതാവ് പിസി തോമസ്, കാമരാജ് കോൺഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ തുടങ്ങിയവർ യോഗിയെ സ്വീകരിക്കാൻ വേദിയിലെത്തി.
ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതി രചിച്ച ‘കമ്മ്യൂണിസ്റ്റ് വഞ്ചനയുടെ നൂറ് വർഷങ്ങൾ‘ എന്ന പുസ്തകം യോഗി ആദിത്യനാഥ് ചടങ്നിൽ പ്രകാശനം ചെയ്തു. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭാ സുരേന്ദ്രൻ യോഗി ആദിത്യനാഥിന് ആറന്മുള കണ്ണാടി നൽകി.
Discussion about this post