മലപ്പുറം: വിഷമദ്യ ദുരന്തക്കേസിലെ പ്രതി കഞ്ചാവുമായി പിടിയിൽ. കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിലെ പ്രതി പുളിക്കൽ ഫിറോസാണ് പിടിയിലായത്. പത്ത് കിലോ കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്.
സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കൊണ്ടുവന്ന കഞ്ചാവാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. 2010 ലെ കുറ്റിപ്പുറം വിഷമദ്യദുരന്തക്കേസില്‍ പിടിക്കപ്പെട്ട് ഒരുവര്‍ഷത്തോളം ജയിലില്‍ കിടന്ന പ്രതിയാണ് പുളിക്കല്‍ ഫിറോസ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
മലപ്പുറം ജില്ലാ പോലിസ് മേധാവി എസ് സുജിത്ത് ദാസിനു ലഭിച്ച രഹസ്യവിവരത്തിന്റ അടിസ്ഥാനത്തില്‍ മലപ്പുറം നര്‍ക്കോട്ടിക്ക് സെല്‍ നടത്തിയ പരിശോധനയിലാണ് ഫിറോസ് പിടിയിലായത്.












