കണ്ണൂര്‍: കെ സുരേന്ദ്രന്റെ വിജയ് യാത്ര ഇരുട്ടിയില്‍ എത്തിയപ്പോൾ തന്നെ പ്രവർത്തകരിൽ ആവേശം ഉണർത്തി ശോഭ സുരേന്ദ്രന്റെ തീപ്പൊരി പ്രസംഗം. സുരേന്ദ്രന്റെ യാത്രയില്‍ സജീവ സാന്നിധ്യമായി മാറുകയാണ് ശോഭാ സുരേന്ദ്രന്‍. വിജയ യാത്രയുടെ ഉദ്ഘാടനത്തില്‍ ശോഭ എത്തില്ലെന്നായിരുന്നു രാഷ്ട്രീയ എതിരാളികള്‍ കരുതിയത്. എന്നാല്‍ പ്രചരണങ്ങളെ എല്ലാം അപ്രസക്തമാക്കി യോഗി ആദിത്യനാഥിന് സമ്മാനവുമായി അവര്‍ വേദിയില്‍ എത്തി. പാര്‍ട്ടിയില്‍ ആരുമായും പിണക്കമില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു ശോഭയുടെ വരവ്.
ഇന്നിതാ കെ സുരേന്ദ്രന്റെ വിജയ യാത്രയിലും ശോഭ സജീവമായി. ഇരുട്ടിയില്‍ തീപ്പൊരി പ്രസംഗം. മോദിയുടെ വികസന നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് വിമര്‍ശിക്കല്‍. കെ സുരേന്ദ്രന്റെ യാത്രയ്ക്ക് ആവേശം വിതറി ബിജെപിയുടെ താര പ്രചാരകയാവുകയാണ് ശോഭാ സുരേന്ദ്രന്‍ വീണ്ടും. വിജയ് യാത്രയില്‍ ശോഭ പങ്കെടുക്കില്ലെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍. ഇതെല്ലാം അപ്രസക്തമാക്കിയാണ് പ്രസംഗങ്ങളിലൂടെ പരിവാര്‍ അണികളെ പിടിച്ചിരുത്തുന്നത്.
ഇരുട്ടിയില്‍ സുരേന്ദ്രന്റെ യാത്ര എത്തുന്നതിന് മുൻപേ ശോഭാ സുരേന്ദ്രന്‍ എത്തി. എല്ലാ പരിഭവവും പിണക്കവും മാറ്റി അത്യുഗ്രന്‍ പ്രസംഗം. മന്ത്രി മേഴ്‌സികുട്ടി അമ്മയേയും പിണറായി വിജയനേയും കടന്നാക്രമിച്ച് ചെന്നിത്തലയെ വിമര്‍ശിക്കുന്ന രീതി. മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണി എണ്ണി പറയുന്നു. ലൈഫ് മിഷന്‍ എന്ന പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയുടെ പേരുമാറ്റമെന്ന് വിശദീകരിക്കുന്നു. ഇതോടെ ബിജെപി രാഷ്ട്രീയത്തില്‍ വീണ്ടും ശോഭാ സുരേന്ദ്രന്‍ നിറയുകയാണ്.
പി എസ് സി വിഷയത്തില്‍ സജീവ ഇടപെടല്‍ നടത്തിയാണ് പൊതു രംഗത്തേക്ക് വീണ്ടും ശോഭ സജീവമായത്. ബിജെപി ദേശീയ നേതൃത്വത്തിന്റെ അഭിപ്രായം കണക്കിലെടുത്തായിരുന്നു ഇത്. പ്രധാനമന്ത്രി മോദിയുമായും ശോഭ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയ യാത്രകളുടെ വിജയത്തില്‍ അതിനിര്‍ണ്ണായകാണ് ഓപ്പണിങ് പ്രസംഗങ്ങള്‍. അതിന് കേരളത്തിലെ ബിജെപിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മിടുക്ക് ശോഭാ സുരേന്ദ്രുമാണ്. ഈ ദൗത്യം അവര്‍ ഏറ്റെടുക്കുമോ എന്നത് നേതൃത്വത്തിന് മുന്നില്‍ ചോദ്യമായി തന്നെ നിന്നിരുന്നു.
ഇതിനൊപ്പം വിജയയാത്രയിലെ പങ്കാളിത്തം എങ്ങനെയാകുമെന്നതും. അത് മാറുകയാണ്. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ ഉദ്ഘാടനത്തിനെത്തിയ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ആവേശോജ്വല സ്വീകരണമാണ് നല്‍കിയത്. ശോഭാ സുരേന്ദ്രന്‍ യോഗി ആദിത്യനാഥിന് ആറന്മുള കണ്ണാടി നല്‍കുകയും ചെയ്തു. ഇതിന് ശേഷവും യാത്രയെ അനുഗമിക്കുകയാണ് ശോഭ. കണ്ണൂര്‍ ജില്ലയില്‍ ഉടനീളം അവര്‍ പ്രസംഗിക്കും.
ഇത് ബിജെപിക്കും ആവേശമാകുന്നുണ്ട്. സെക്രട്ടേറിയറ്റ് പടിക്കല്‍ ദിവസങ്ങളായി സമരം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 48 മണിക്കൂര്‍ ഉപവസിച്ച ശോഭ ഉദ്യോഗാര്‍ഥികളുടെ പ്രതിനിധികളുമായി ഗവര്‍ണറെ കണ്ടത് മടങ്ങിവരവിന് കരുത്തും ഊര്‍ജവും പകരുന്ന അപ്രതീക്ഷിത നീക്കമായി. ഇതിന് ശേഷമാണ് ബിജെപി വേദിയിലും ശോഭ സജീവ സാന്നിധ്യമാകുന്നത്.
Discussion about this post