ഡൽഹി: സമരത്തിന്റെ പേരിൽ അതിവൈകാരികത സൃഷ്ടിച്ച് യഥാർത്ഥ കർഷകരെ ആത്മഹത്യയിലേക്ക് തള്ളി വിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ബിജെപി. കർഷകർ ആത്മഹത്യ ചെയ്യുന്നത് കാണാനാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. സമരത്തിന് മൈലേജ് കൂട്ടാൻ കുരുതി അനുവദിക്കില്ലെന്ന് ബിജെപി നേതാവ് മീനാക്ഷി ലേഖി വ്യക്തമാക്കി.
യഥാർത്ഥ കർഷകർ കർഷക നിയമങ്ങളെ അംഗീകരിച്ചു കഴിഞ്ഞു. സമരത്തിന്റെ മറവിൽ അതിവൈകാരികത സൃഷ്ടിച്ച് അവരെ ആശയക്കുഴപ്പത്തിലാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അത് അനുവദിക്കില്ലെന്നും ബിജെപി എന്നും കർഷകർക്കൊപ്പം ഉറച്ച് നിൽക്കുമെന്നും മീനാക്ഷി ലേഖി വ്യക്തമാക്കി.
ഇടനിലക്കാരെയും അവരുടെ അഴിമതികളെയും ഒഴിവാക്കാനാണ് കേന്ദ്ര സർക്കാർ കർഷക നിയമങ്ങൾ കൊണ്ടു വന്നിരിക്കുന്നത്. എന്നാൽ പ്രതിപക്ഷം ഇടനിലക്കാർക്കും അഴിമതിക്കാർക്കും വേണ്ടിയാണ് സംസാരിക്കുന്നത്. അവർ രാജ്യതാത്പര്യത്തിനും കർഷകർക്കും എതിരായാണ് നിലകൊള്ളുന്നത്. അവരുടെ താത്പര്യങ്ങൾ അന്വേഷണത്തിന് വിധേയമാക്കേണ്ടതാണെന്നും ബിജെപി വ്യക്തമാക്കി.
Discussion about this post