തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ അഭിഷേക് ബാനര്‍ജിയുടെ ഭാര്യ രുജിരയെ സി.ബി.ഐ ചോദ്യം ചെയ്തു. കല്‍ക്കരി മാഫിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്ഥിരമായി കൈക്കൂലി നല്‍കിയെന്ന ആരോപണത്തിലാണ് ചോദ്യംചെയ്യല്‍.
നിലവില്‍ ഒളിവില്‍ കഴിയുന്ന പാര്‍ട്ടിയുടെ യുവനേതാവ് വിനയ് മിശ്രയിലൂടെയാണ് പണം കൈമാറിയതെന്നാണ് ആരോപണം. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം സി.ബി.ഐ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
അനധികൃതമായി കല്‍ക്കരി ഖനനം ചെയ്തതിനും കല്‍ക്കരി കടത്തിയതിനും നവംബറിലാണ് സിബിഐ കേസെടുത്തത്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു.
Discussion about this post