ഡൽഹി: വയനാട് എം പി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. അലംഭാവവും ഉത്തരവാദിത്വമില്ലായ്മയും നിമിത്തം ഉത്തരേന്ത്യൻ ജനത പുറന്തള്ളിയ പാഴാണ് രാഹുൽ ഗാന്ധിയെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ജനതക്ക് ഒരേ മനസ്സാണെന്നും വൈകാതെ കേരളവും രാഹുലിനെ പുറന്തള്ളുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഉത്തരേന്ത്യയിൽ പതിനഞ്ച് വർഷം എം പിയായിരുന്ന താൻ ഉന്മേഷത്തിന് വേണ്ടിയാണ് കേരളത്തിൽ വന്നതെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
കേരളത്തിൽ ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കവെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് രാഹുലിന്റെ കേരള സന്ദർശനം.
Discussion about this post