ജോര്‍ദാന്‍ : ബന്ദിയാക്കിയ ജോര്‍ദാനിയന്‍ പൈലറ്റിനെ ചുട്ടുകൊന്ന ഐസിസ് ഭീകരര്‍ക്ക് ജോര്‍ദാന്റെ തിരിച്ചടി.തടവിലായിരുന്ന ഐസിസ് ഭീകര വനിതയെയും, അല്‍ഖ്വയ്ദ പ്രവലര്ത്തകനെയും ജോര്‍ദാന്‍ തൂക്കിലേറ്റി.ഐസിസ് ഭീകരവനിതയായ സാജിത അല്‍ റഷ്വിയെയും, അല്‍ഖ്വയ്ദ പ്രവര്ത്തകന് സിയാദ് ഖര്ബൗളിയെയുമാണ് തൂക്കിലേറ്റിയത്.
2005ല്‍ ജോര്‍ദാനില്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 60 പേര് കൊല്ലപ്പെട്ട കേസിലാണ് സാജിദയെ ശിക്ഷിച്ചത്. 2008ല്‍ ഒരു ജോര്‍ദാന്‍കാരനെ കൊലപ്പെടുത്തിയ കേസിലാണ് സിയാദിനെ ശിക്ഷിച്ചത്. ഐഎസ് ഭീകരരെ തുരത്താന്‍ സഖ്യസേനയ്ക്കൊപ്പം ജോര്‍ദാനും സിറിയയില്‍ വ്യോമാക്രമണം നടത്തുന്നുണ്ട്. അതു ശക്തമായി തുടരുമെന്ന് രാജ്യം അറിയിച്ചു.
ഇക്കഴിഞ്ഞ ഡിസംബറില്‍ സിറിയയിലെ റാഖയില്‍ വിമാനമിറക്കിയപ്പോഴാണ് ജോര്‍ദാന്‍ പൈലറ്റ് ആല് കസാസ്ബെ ഐസിസ് ഭീകരരുടെ പിടിയിലായത്. കസാസ്ബെയെ ജീവനമോടെ ചുട്ടെരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ ഐസിസ് ഭീകരര്‍ പുറത്തു വിട്ടിരുന്നു.തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിച്ചാണ് ഐ.എസ് ഭീകരര്‍ സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
Discussion about this post