തിരുവനന്തപുരം: കേരളത്തില്‍ വിവാദങ്ങളിലും വാർത്തകളിലും നിറഞ്ഞ യതീഷ് ചന്ദ്ര കേരളം വിടുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട് . കര്‍ണാടക കേഡറിലേക്ക് മാറാനുള്ള യുവ ഐപിഎസ് ഓഫീസര്‍ യതീഷ് ചന്ദ്രയുടെ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചതായാണ് സൂചന. മൂന്ന് വര്‍ഷത്തേക്കാണ് യതീഷ് ചന്ദ്ര കര്‍ണാടക കേഡറിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടത്. ഇതിന് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി.നിലവില്‍ കെ എ പി നാലാം ബെറ്റാലിയന്‍ മേധാവിയാണ് യതീഷ് ചന്ദ്ര.
കണ്ണൂര്‍ എസ്‌പി ആയിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് കെ എ പി നാലാം ബെറ്റാലിയന്‍ മേധാവിയായി നിയമിതനായത്. വിവാദങ്ങളും വിമര്‍ശനങ്ങളും വിട്ടൊഴിയാത്ത യതീഷ് ചന്ദ്രയുടെ ഔദ്യോഗിക ജീവിതത്തില്‍ കോവിഡ് കാലത്ത് നിയമം പാലിക്കാത്തവരെ ഏത്തമിടീച്ചതാണ് ഒടുവിലുണ്ടായ വിവാദം. നേരത്തെ ശബരിമലയിലും മറ്റും വിവാദ നായകനായ വ്യക്തിയാണ് യതീഷ് ചന്ദ്ര. യതീഷ് ചന്ദ്രയെ കണ്ണൂരിന്റെ ചുമതലകളില്‍ നിന്ന് മാറ്റുമെന്നാണ് സൂചന.
ഒരുകാലത്ത് സിപിഎമ്മിന്റെ കണ്ണിലെ കരടായിരുന്നു യതീഷ് ചന്ദ്ര. ആലുവയില്‍ ആക്രമിക്കാന്‍ തുനിഞ്ഞ സഖാക്കളെ ലാത്തി കൊണ്ടു നേരിട്ടായിരുന്നു യതീഷ് ശ്രദ്ധേയനായത്. പിന്നീട് ശബരിമലയില്‍ ക്രമസമാധാന പാലനത്തിനായി അദ്ദേഹം നടത്തിയ ഇടപെടലോടെ സംഘപരിവാറിന്റെ കണ്ണിലെ കരടായി യതീഷ്. ഈ വിവാദത്തിനിടെ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞത് വന്‍ വിവാദമായി. ഏറെ കഷ്ടപ്പെട്ടാണ് പിണറായി സര്‍ക്കാര്‍ കേന്ദ്രത്തിന്റെ നടപടിയില്‍ നിന്നും യതീഷ് ചന്ദ്രയെ രക്ഷിച്ചത്.
നിലയ്ക്കലിലെ ആക്ഷന്‍ ഹീറോയാണ് യതീഷ് ചന്ദ്ര ഐപിഎസ്. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞ് ചോദ്യങ്ങള്‍ മറുപടി നല്‍കിയ എസ്‌പി. ഇതോടെ യതീഷ് ചന്ദ്ര സോഷ്യല്‍ മീഡിയയിലെ താരമായി. രാഷ്ട്രീയം നോക്കാതെ ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥനെന്ന വാഴ്‌ത്തപ്പെട്ടു. എന്നാല്‍ നിലയ്ക്കലിലെ ഇടപെടല്‍ യതീഷ് ചന്ദ്രയ്ക്ക് നല്‍കിയത് കഷ്ടകാലമാണ്. നിലയ്ക്കലില്‍ ഹൈക്കോടതി ജഡ്ജിയെ തടഞ്ഞത് വലിയ വിവാദമായി. ജഡ്ജിയോട് മാപ്പു പറഞ്ഞാണ് അന്ന് യതീഷ് ചന്ദ്ര തടിയൂരിയത്.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇനിമുതൽ നരേന്ദ്ര മോദിയുടെ പേരിൽ അറിയപ്പെടും
ശബരിമലിയില്‍ പൊന്‍രാധാകൃഷ്ണനെ അപമാനിച്ച യതീഷ് ചന്ദ്രയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യായീകരിച്ചിരുന്നു. 2011 ലെ കേരള കേഡര്‍ ഐപിഎസ് ബാച്ചുകാരനാണ് 32 കാരനായ യതീഷ്ചന്ദ്ര. ഇലട്രോണിക്സ് എഞ്ചിനീയറിങില്‍ ബിരുദധാരിയാണ്. പഠനത്തിന് ശേഷം ബംഗളൂരുവിലെ ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി നോക്കുന്നതിനിടെയാണ് തന്റെ എക്കാലത്തേയും സ്വപ്നമായ ഐപിഎസ് എത്തിപ്പിടിക്കാന്‍ യതീഷ്ചന്ദ്ര ശ്രമം നടത്തുന്നത്.
ഹൈദരബാദ് വല്ലഭായി പാട്ടേല്‍ പൊലീസ് അക്കാദമിയില്‍ ഐപിഎസ് ട്രെയിനിംങ് കഴിഞ്ഞിറങ്ങിയ യതീഷ്ചന്ദ്ര ട്രെയിനിംങ് പീരീഡില്‍ തന്നെ മികച്ചുനിന്നിരുന്നു. തന്റെ ടീമിന് മികച്ച ടീമിനുള്ള ട്രോഫിയും അദ്ദേഹം വാങ്ങിക്കൊടുത്തു. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയ ശ്യാമള സാരംഗാണ് ഭാര്യ. ഒരു മകനുണ്ട്.
Discussion about this post