നിസ്സംഗമായ ഒരു സമൂഹത്തിന്റെ ഞെട്ടിക്കുന്ന കാഴ്ചാനുഭവമാണ്.. ‘ഇയാള്‍ നിങ്ങള്‍ അല്ലല്ലോ’ എന്ന ഹ്രസ്വ ചിത്രം. കണ്ണിന് മുന്പില് നടക്കുന്ന അതിക്രമങ്ങള്‍ക്ക് നേരെ നിസ്സംഗരാകുന്ന ഒരു വ്യക്തിയുടെ കാഴ്ചാനുഭവം പങ്കുവെക്കുന്ന ചിത്രം സോഷ്യല്‍ മീഡിയകളില്‍ ഇതിനകം ചര്‍ച്ചയായി കഴിഞ്ഞു..
ഇയാള്‍ നിങ്ങള്‍ അല്ലല്ലോ എന്ന ചോദ്യം ഹ്രസ്വ ചിത്രം കാണുന്ന ഓരോരുത്തരുടെയും മനസ്സില്‍ കിടന്ന് പൊള്ളുമ്പോള്‍ 12 മിനിറ്റോളം മാത്രം ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി അതിന്റെ ലക്ഷ്യത്തിലേക്ക് എത്തുന്നു.
വീട്ട് മുറ്റത്ത്. അല്ലെങ്കില്‍ യാത്രകള്‍ക്കിടയില്‍..നമ്മള് എത്ര അനീതികള്‍ക്ക് നേരെ കണ്ണടച്ചു, എത്ര അതിക്രമങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു..? ഈ ചോദ്യങ്ങള്‍ക്ക് മൂന്നില്‍ നിങ്ങള്‍ തലതാഴ്ത്തുന്നുവെങ്കില് ഇയാള്‍ നിങ്ങള്‍ അല്ലല്ലോ..? എന്ന ദൃശ്യാനുഭവം നിങ്ങളെ വല്ലാതെ അസ്വസ്ഥരാക്കും.. ഈ അസ്വസ്ഥത പങ്കുവെക്കുന്ന സാമൂഹ്യപരത തന്നെയാണ് നവഗാതരായ ഒരു കുട്ടം കലാകാരന്മാരുടെ പ്രയത്നത്തെ സ്വാര്ത്ഥകമാക്കുന്നത്.
നിലമ്പൂര്‍ സ്വദേശികളായ സാധാരണക്കാരായ കലാകാരന്മാരാണ് ഇയാള്‍ നിങ്ങളല്ലല്ലോ എന്ന ഹ്രസ്വചിത്രത്തിന് പിന്നില്‍. എസ് ബിജിലാലാണ് എഴുത്തും, സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഷംസു നിലമ്പൂര്‍, ഷിബി, ജോസ് പുന്നോലി, ഷെഫീക് യെനസ്, ഷുഹൈബ് സോണി എന്നിവരും അണിയറയില്‍ പ്രവര്‍ത്തിച്ചു.
യൂടുബ് ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ഇയാള്‍ നിങ്ങള്‍ അല്ലല്ലോ എന്ന ഷോര്‍ട്ട് ഫിലിമിന് ലഭിക്കുന്നത്…
ഷോര്‍ട്ട് ഫിലിം കാണാം-
Discussion about this post