കര്‍ഷക സമരത്തില്‍ ഖാലിസ്ഥാന്‍ ബന്ധം തേടിയുള്ള അന്വേഷണം ശക്തമാക്കി എന്‍ഐഎ. സമരത്തില്‍ പങ്കെടുക്കുന്ന 16 പേരുടെ അക്കൗണ്ട് വിവരങ്ങള്‍ എന്‍ഐഎ തേടി.
സമരത്തിന്റെ ഭാഗമായി പങ്കെടുക്കുന്ന 40ഓളം കര്‍ഷകര്‍ക്ക് എന്‍ഐഎ നല്കിയ സമന്‍സ് നേരത്തെ വലിയ വിവാദത്തിന് കാരണമായിരുന്നു. കര്‍ഷക സമരത്തിലെ നേതാക്കളെ ലക്ഷ്യമിട്ടിട്ടില്ല എന്ന് ആഭ്യന്തര മന്ത്രാലയം വിവാദത്തോട് പ്രതികരിക്കുകയും ചെയ്തു. ജനുവരി 15 ന് നല്കിയ നോട്ടിസ് സാക്ഷികളായി വിവരം ശേഖരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് എന്‍ഐഎ തുടര്‍ന്ന് നിലപാട് തിരുത്തി.
നോട്ടിസ് കിട്ടിയ 40 പേരില്‍ 16 പേര് മാത്രമാണ് എന്‍ഐഎയ്ക്ക് മൊഴി നല്‍കിയത്. ഇതിന് തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടി. ഖാലിസ്ഥാന്‍ ബന്ധം സംശയിക്കുന്നവരുടെ ‘ബേസിക് സസ്ക്രൈബര്‍ ഡിറ്റയില്സ്’ നല്‍കണം എന്ന് വിവിധ സമൂഹ മാധ്യമങ്ങളോട് എന്‍ഐഎ ആവശ്യപ്പെട്ടു.
നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസുമായി ഈ പതിനാറ് പേര്‍ക്കും ബന്ധം ഉണ്ടെന്നത് അടക്കം പരിശോധിക്കാനാണ് നടപടി.
Discussion about this post