കൊല്‍ക്കത്ത: പെട്രോള്‍ വില വർദ്ധനവിനെതിരായ സമരത്തിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാലൻസ് തെറ്റി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇലക്ട്രിക് സ്കൂട്ടറുകളില്‍ ആയിരുന്നു മമത ബാനര്‍ജിയുടെ സമരം. ഇലക്ട്രിക് സ്കൂട്ടറിനു പിന്നില്‍ ഹെല്‍മറ്റ് വച്ച് പ്ലക്കാര്‍ഡും തൂക്കി യാത്ര ചെയ്യുന്ന ബംഗാള്‍ മുഖ്യമന്ത്രിയുടെ ചിത്രം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാല്‍, ഇലക്ട്രിക് സ്കൂട്ടര്‍ ഓടിക്കുകയും ഇതിനിടയില്‍ ബാലന്‍സ് തെറ്റി വീഴുകയും ചെയ്യുന്ന മമത ബാനര്‍ജിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വാര്‍ത്ത ഏജന്‍സിയായ എ എന്‍ ഐ ആണ് വീഡിയോ പങ്കു വച്ചിരിക്കുന്നത്. ഹൗറയില്‍ വച്ച് ഇലക്ട്രിക് സ്കൂട്ടര്‍ ഓടിക്കുന്നതിന് ഇടയില്‍ ആയിരുന്നു ബംഗാള്‍ മുഖ്യമന്ത്രിക്ക് ബാലന്‍സ് തെറ്റിയത്. എന്നാല്‍, പെട്ടെന്നു തന്നെ ബാലന്‍സ് തിരിച്ചു പിടിച്ച മമത ബാനര്‍ജി ഒപ്പമുള്ളവരുടെ സഹായത്തോടെ സ്കൂട്ടര്‍ മുന്നോട്ടു ഓടിച്ചു പോകുകയായിരുന്നു.
#WATCH | West Bengal CM Mamata Banerjee nearly falls while driving an electric scooter in Howrah, as a mark of protest against fuel price hike. She quickly regained her balance with support and continued to drive.
She is travelling to Kalighat from State Secretariat in Nabanna pic.twitter.com/CnAsQYNhTP
— ANI (@ANI) February 25, 2021
നബന്നയിലെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് കാളിഘട്ടിലേക്കാണ് ബംഗാള്‍ മുഖ്യമന്ത്രി ഇലക്ട്രിക് സ്കൂട്ടര്‍ ഓടിച്ചത്. സ്കൂട്ടര്‍ ഓടിക്കുന്ന സമയത്ത് മുഴുവന്‍ മുഖ്യമന്ത്രി വീഴാതെ നോക്കാന്‍ സഹായികള്‍ ഒപ്പം ഉണ്ടായിരുന്നു.
Discussion about this post