ഡൽഹി: കോൺഗ്രസ് സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട് പുറത്തായതോടെ പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം നിലവില്‍ വന്നു. രാഷ്ട്രപതി ഭരണത്തിനുള്ള ശുപാര്‍ശ ബുധനാഴ്ച കേന്ദ്ര കാബിനറ്റ് അംഗീകരിച്ചിരുന്നു.
മുഖ്യമന്ത്രി രാജിവെക്കുകയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരും അവകാശവാദം ഉന്നയിക്കാതിരിക്കുകയും ചെയ്തതോടെയാണ് നിയമസഭ പിരിച്ചുവിടാന്‍ ലഫ്.ഗവര്‍ണര്‍ ശുപാർശ നൽകിയത്. ഇത് അംഗീകരിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് സഭ പിരിച്ചുവിട്ടു. മൂന്ന് മാസത്തിനുള്ളില്‍ കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഇതോടെ വ്യക്തമായി.
26 അംഗ സഭയില്‍ 14 ആണ് ഭൂരിപക്ഷം. ആറ് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അംഗബലം 12 ആയി കുറയുകയായിരുന്നു.
ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായതോടെ വിശ്വാസവോട്ടടെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി വി.നാരായണസ്വാമിയും ഭരണപക്ഷ എംഎല്‍എമാരും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. തുടർന്ന് വിശ്വാസ വോട്ടെടുപ്പിൽ സർക്കാർ പരാജയപ്പെട്ടെന്ന് സ്പീക്കർ പ്രഖ്യാപിക്കുകയായിരുന്നു.
Discussion about this post