ചെന്നൈ: സ്ത്രീകളുടെ വായ്പകൾ എഴുതിത്തള്ളാൻ തീരുമാനിച്ച് തമിഴ്നാട് സർക്കാർ. ആറ് പവൻ വരെയുള്ള സ്വർണ്ണം പണയം വച്ച് സഹകരണ സംഘങ്ങളിൽ നിന്നും എടുത്തിരിക്കുന്ന വായ്പകൾ, സഹകരണ സംഘങ്ങളിൽ നിന്നും സ്വാശ്രയ സംഘങ്ങൾ എടുത്തിരിക്കുന്ന വായ്പകൾ എന്നിവയാണ് എഴുതിത്തള്ളുക. കൊവിഡ് കാലത്ത് സ്ത്രീകൾക്കുണ്ടായ ഗണ്യമായ വരുമാന നഷ്ടം പരിഗണിച്ചാണ് തീരുമാനമെന്ന് തമിഴ്നാട് മുഖ്യമന്ത്രി കെ പളനിസ്വാമി അറിയിച്ചു.
സംസ്ഥാനത്ത് നിലവിൽ ഒരു ലക്ഷത്തിലധികം സ്വാശ്രയ സംഘങ്ങളാണ് ഉള്ളത്. ഇവയിൽ ആകെ പതിനഞ്ച് ലക്ഷത്തിലധികം സ്ത്രീകൾ അംഗങ്ങളാണ്. ഇവരിൽ ഭൂരിഭാഗം സ്ത്രീകളും പവപ്പെട്ട കുടുംബങ്ങളിൽ നിന്നും ഉള്ളവരും ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുമാണ്. ഇവർക്ക് ഈ തീരുമാനം പ്രയോജനപ്പെടുമെന്ന് പളനിസ്വാമി പറഞ്ഞു.
രോഗവ്യാപനം കുറഞ്ഞിട്ടുണ്ടെങ്കിലും സാമ്പത്തിക രംഗം പൂർവ്വ സ്ഥിതിയിൽ ആയിട്ടില്ല. ഇതിനാലാണ് അമ്മയുടെ സർക്കാർ സ്ത്രീകൾക്ക് അനുകൂലമായി ഇത്തരമൊരു തീരുമാനം എടുത്തതെന്നും തമിഴ്നാട് മുഖ്യമന്ത്രി അറിയിച്ചു
Discussion about this post