പാലക്കാട്: മണ്ണാർക്കാട് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി. പച്ചക്കറി ലോറിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്ഫോടക വസ്തുക്കളാണ് പിടികൂടിയത്. 250 പെട്ടി ജലാറ്റിന്‍ സ്റ്റിക്കാണ് പിടികൂടിയിരിക്കുന്നത്.
പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾക്ക് ഒന്നരക്കോടി രൂപ വില വരും. വാഹന പരിശോധനയ്ക്കിടെയാണ് ഇവ പിടികൂടിയത്. സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമിച്ച സേലം ആത്തൂര്‍ സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇളവരശന്, കാര്‍ത്തി എന്നിവരാണ് സ്ഫോടക വസ്തുക്കളുമായി പിടിയിലായത്. ഇവരെ എക്സൈസ് സംഘം പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാകുമെന്നാണ് സൂചന.
Discussion about this post