Saturday, December 13, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആളില്ലാതെ സിപിഎം ജാഥകൾ, കൂട്ടത്തോടെ പാർട്ടി വിട്ട് അണികൾ; വിജയരാഘവൻ പരാജയമെന്ന് പാർട്ടി പ്രവർത്തകർ, ഇനി ആരെന്ന് ചോദ്യം ബാക്കി

by Brave India Desk
Feb 27, 2021, 10:39 am IST
in Kerala
Share on FacebookTweetWhatsAppTelegram

എക്സിറ്റ് പോൾ ഫലങ്ങളും കോടികൾ മുടക്കിയുള്ള പരസ്യങ്ങളും കാട്ടി ജനങ്ങളെ അഭിമുഖീകരിക്കാൻ ഇറങ്ങുമ്പോഴും സിപിഎം നേരിടുന്നത് കനത്ത നേതൃത്വ പ്രതിസന്ധിയെന്ന് വിലയിരുത്തൽ. താത്കാലിക സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്റെ നേതൃത്വം പരാജയമാണെന്നാണ് പാർട്ടി അണികളുടെ അഭിപ്രായം. വിജയരാഘവന്റെ നേതൃത്വത്തില്‍ നടന്ന വടക്കന്‍ മേഖല ജാഥകൾ ഫലപ്രദമായിരുന്നില്ലെന്നും ഇവയിൽ ജനപങ്കാളിത്തം പൊതുവെ കുറവായിരുന്നുവെന്നും വ്യക്തമാണ്.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തിന്റെ ദിശാസൂചികയല്ല. അവിടെ പ്രാദേശിക വിഷയങ്ങൾക്കാണ് പ്രാധാന്യം. ഇത് സിപിഎമ്മിന് നന്നായി അറിയാവുന്ന കാര്യമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Stories you may like

നുഴഞ്ഞുകയറ്റത്തിന് ശ്രമം;ജെയ്‌ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്ത് സുരക്ഷാസേന

കേരളക്കരയുടെ മനസിലെന്താണ്?ഫലമറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം….

സൗജന്യ കിറ്റും പെൻഷൻ തുക വർദ്ധനയും സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങൾ മാത്രമാണ് അംഗീകരിക്കുന്നത്. ഈ ആനുകൂല്യങ്ങൾ സ്വീകരിക്കുന്നവർ തന്നെ പാർട്ടിയുടെ പൊതു നിലപാടുകളെ വിമർശിക്കുകയാണ്. വിലക്കയറ്റവും മറ്റ് വിഷയങ്ങളും ഇവർ ചൂണ്ടിക്കാട്ടുന്നു.

പി എസ് സി നിയമനങ്ങളിലെ മെല്ലെപ്പോക്കും ഇഷ്ടക്കാർക്ക് ജോലി സ്ഥിരപ്പെടുത്തലും യുവാക്കളെ വലിയ തോതിൽ പാർട്ടിയിൽ നിന്നും അകറ്റിയിട്ടുണ്ട്. ശബരിമല വിഷയത്തിൽ പരോക്ഷമായി തെറ്റ് തിരുത്താൻ പാർട്ടി തയ്യാറാകുന്നുണ്ടെങ്കിലും ഇത് വെറും തിരഞ്ഞെടുപ്പ് തന്ത്രമാണെന്ന ബോദ്ധ്യം ജനങ്ങൾക്കുണ്ട്.

സ്വർണ്ണക്കടത്തും ഡോളർ കള്ളക്കടത്തും തീരദേശ അഴിമതിയും സാധാരണക്കാർക്കിടയിൽ പോലും ചർച്ചയാവുന്നുണ്ട്. ബിജെപി തിരഞ്ഞെടുപ്പുകളിൽ നേടുന്ന തുടർച്ചയായ പോസിറ്റീവ് വളർച്ച സിപിഎമ്മിനെ വലിയ തോതിൽ ആശങ്കപ്പെടുത്തുന്നുണ്ട്. പതിവ് പോലെ വർഗ്ഗീയത ആരോപിച്ച് പൊതുവേദികളിൽ ഇതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും മോദി സർക്കാരിന്റെ അഴിമതി രഹിത ഭരണവും ജനക്ഷേമ പദ്ധതികളും പാർട്ടി നേതാക്കൾ തന്നെ രഹസ്യമായി അംഗീകരിക്കുന്നുണ്ട്.

വിജയരാഘവന് പകരം ആര് പാർട്ടിയെ നയിക്കും എന്നത് ചോദ്യമാണ്. കോടിയേരി തിരികെ വരണം എന്ന ആവശ്യം ചില പാർട്ടി പ്രവർത്തകർ ഉന്നയിക്കുന്നുണ്ട്. എന്നാൽ മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി ഇപ്പോഴും ജയിലിലാണ്. ബിനോയ് കോടിയേരിയുടെ ബിഹാർ പീഡനക്കേസും പാർട്ടിക്ക് തലവേദനയാണ്. ദേശാഭിമാനിക്കും കൈരളിക്കും മാത്രമാണ് ഇപ്പോഴും കോടിയേരിയുടെ മക്കൾ നന്മ മരങ്ങളെന്നും ബന്ധുക്കൾക്ക് പോലും ഇവർ അപമാനമാണെന്നുമാണ് ഗ്രാമങ്ങളിലെ മുതിർന്ന പാർട്ടി പ്രവർത്തകർ പോലും അഭിപ്രായപ്പെടുന്നത്. ഈ സാഹചര്യത്തിൽ കോടിയേരിയെ തിരികെ കൊണ്ടു വരുന്നത് ആത്മഹത്യാപരമാണെന്നാണ് പാർട്ടിയിലെ ഭൂരിപക്ഷം സാധാരണ പ്രവർത്തകരുടെയും അഭിപ്രായം.

തിരുവനന്തപുരത്ത് ബ്രാഞ്ച് കമ്മിറ്റികൾ ഓഫീസ് ഉൾപ്പെടെ ബിജെപിയിൽ പോയതും കൊല്ലത്ത് നൂറു കണക്കിന് യുവനേതാക്കൾ നിയമന അഴിമതിയിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടതും സിപിഎമ്മിന് കനത്ത ക്ഷീണമാണ് സമ്മാനിച്ചിരിക്കുന്നത്.

പിണറായി വിജയനെ മുന്നിൽ നിർത്തി വോട്ട് ചോദിച്ചാൽ സ്വന്തം വീട്ടുകാർ പോലും വോട്ട് ചെയ്യില്ലെന്ന സിപിഐ നേതാവ് അഡ്വക്കേറ്റ് ജയശങ്കറിന്റെ നിരീക്ഷണം പകുതി കാര്യമായാണ് പാർട്ടിയിലെ ഉന്നത നേതൃത്വം പോലും കാണുന്നത്. വി എസ് അച്യുതാനന്ദൻ ആരോഗ്യ കാരണങ്ങളാൽ വിശ്രമത്തിലാണ്. വി എസിന് കിട്ടിയ വിജയം പിണറായി പോക്കറ്റടിച്ചുവെന്ന പരിഹാസം ഇപ്പോഴും പ്രസക്തമാണ്. നേതൃദാരിദ്ര്യം എന്ന കനത്ത പ്രതിസന്ധിയും പേറി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മണ്ടുന്ന സിപിഎമ്മിന് ഭരണവിരുദ്ധ വികാരവും തിരിച്ചടിയാകുമെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.

Tags: cpimA VijayaraghavanKerala Elections 2021
Share70TweetSendShare

Latest stories from this section

നടിയെ ആക്രമിച്ച കേസ്, ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും പിഴയും; പിഴ തുക അതിജീവിതയ്ക്ക്

നടിയെ ആക്രമിച്ച കേസ്, ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും പിഴയും; പിഴ തുക അതിജീവിതയ്ക്ക്

മുട്ടകളിൽ കാൻസറിന് കാരണമാകുന്ന പദാർത്ഥങ്ങളുടെ സാന്നിദ്ധ്യം: അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

മുട്ടകളിൽ കാൻസറിന് കാരണമാകുന്ന പദാർത്ഥങ്ങളുടെ സാന്നിദ്ധ്യം: അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

ദിലീപ് കുറ്റക്കാരനെന്ന് 100 ശതമാനം ഉറപ്പ്: എല്ലാം തുറന്ന് പറയും: അതിജീവിതയുടെ വക്കീൽ

ദിലീപ് കുറ്റക്കാരനെന്ന് 100 ശതമാനം ഉറപ്പ്: എല്ലാം തുറന്ന് പറയും: അതിജീവിതയുടെ വക്കീൽ

ഭർതൃബലാത്സംഗം ഗൗരവമായി കാണാത്ത ജനാധിപത്യരാജ്യമാണ് ഇന്ത്യ;വിവാഹം വിശുദ്ധമായ ഒരു പ്രക്രിയ; ശശി തരൂർ

ഭർതൃബലാത്സംഗം ഗൗരവമായി കാണാത്ത ജനാധിപത്യരാജ്യമാണ് ഇന്ത്യ;വിവാഹം വിശുദ്ധമായ ഒരു പ്രക്രിയ; ശശി തരൂർ

Discussion about this post

Latest News

കാത്തിരുന്ന് കാൽകഴച്ചു,പുടിന്റെ മുറിയിലേക്ക് ഇടിച്ചുകയറി ഷെഹബാസ് ഷെരീഫ്: ഇറക്കിവിട്ട് സുരക്ഷാസേന

കാത്തിരുന്ന് കാൽകഴച്ചു,പുടിന്റെ മുറിയിലേക്ക് ഇടിച്ചുകയറി ഷെഹബാസ് ഷെരീഫ്: ഇറക്കിവിട്ട് സുരക്ഷാസേന

2027 ൽ സെൻസസ്; അംഗീകാരവുമായി കേന്ദ്രം: 11,718 കോടിരൂപ അനുവദിച്ചു

2027 ൽ സെൻസസ്; അംഗീകാരവുമായി കേന്ദ്രം: 11,718 കോടിരൂപ അനുവദിച്ചു

നുഴഞ്ഞുകയറ്റത്തിന് ശ്രമം;ജെയ്‌ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്ത് സുരക്ഷാസേന

നുഴഞ്ഞുകയറ്റത്തിന് ശ്രമം;ജെയ്‌ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്ത് സുരക്ഷാസേന

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്ത് ഒരു പാർട്ടിയ്ക്ക് കൂടി സംസ്ഥാന പദവിയും സ്വന്തം ചിഹ്നവും

കേരളക്കരയുടെ മനസിലെന്താണ്?ഫലമറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം….

പാകിസ്താൻ സർവകലാശാലയിൽ മുഴങ്ങി മഹാഭാരതവും ഭഗവദ്ഗീതയും:വിഭജനത്തിന് ശേഷം ആദ്യമായി സംസ്‌കൃത കോഴ്‌സുകൾ

പാകിസ്താൻ സർവകലാശാലയിൽ മുഴങ്ങി മഹാഭാരതവും ഭഗവദ്ഗീതയും:വിഭജനത്തിന് ശേഷം ആദ്യമായി സംസ്‌കൃത കോഴ്‌സുകൾ

മുൻ ഐഎസ്ഐ മേധാവി ഇമ്രാൻഖാനെതിരായ കരുത്തൻ കരു;കളിമാറ്റി പിടിച്ച് അസിം മുനീർ; തൂക്കുകയർ ഉറപ്പാക്കുക ലക്ഷ്യം…?

മുൻ ഐഎസ്ഐ മേധാവി ഇമ്രാൻഖാനെതിരായ കരുത്തൻ കരു;കളിമാറ്റി പിടിച്ച് അസിം മുനീർ; തൂക്കുകയർ ഉറപ്പാക്കുക ലക്ഷ്യം…?

അഭിമാനത്തോടെ കളിക്കെടാ മക്കളെ ഈ കേരളത്തനിമയുള്ള ഗെയിം, മലയാളത്തിലെ ആദ്യത്തെ ഹൊറർ ത്രിഡി ഗെയിം റെഡി; ഇനി കളികൾ മാറും

അഭിമാനത്തോടെ കളിക്കെടാ മക്കളെ ഈ കേരളത്തനിമയുള്ള ഗെയിം, മലയാളത്തിലെ ആദ്യത്തെ ഹൊറർ ത്രിഡി ഗെയിം റെഡി; ഇനി കളികൾ മാറും

450 കമ്പനികൾ റെസ്യൂമേ തിരിഞ്ഞുപോലും നോക്കിയില്ല: ഇന്ന് ദിവസവേതനം 35 ലക്ഷം രൂപ: റിവഞ്ചെന്ന് പറഞ്ഞാൽ ഇതാണ്…..

450 കമ്പനികൾ റെസ്യൂമേ തിരിഞ്ഞുപോലും നോക്കിയില്ല: ഇന്ന് ദിവസവേതനം 35 ലക്ഷം രൂപ: റിവഞ്ചെന്ന് പറഞ്ഞാൽ ഇതാണ്…..

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies