തൃശൂർ: പ്രവർത്തകരെ ആവേശത്തിലാഴ്ത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര തൃശൂർ ജില്ലയിൽ പര്യടനം തുടരുന്നു. ദളിത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വാസുദേവനും അനുയായികളും യാത്രയുടെ ഭാഗമായി ബിജെപിയിൽ ചേർന്നു. ചേലക്കരയില്‍ നടന്ന സ്വീകരണ യോഗത്തിലാണ് ഇവർ പാർട്ടിയിൽ ചേർന്നത്.
നിരവധി സിപിഎം പ്രവർത്തകരും വിജയ യാത്രയുടെ ഭാഗമായി ബിജെപിയിൽ ചേർന്നു. ഇവർക്ക് ബിജെപി സംസ്ഥാന അധ്യക്ഷനും ജാഥാ ക്യാപ്ടനുമായ കെ സുരേന്ദ്രൻ പാർട്ടി അംഗത്വം നൽകി. ചേലക്കര, മണലൂര്‍ മണ്ഡലങ്ങളിലെ സ്വീകരണ യോഗങ്ങൾക്ക് ശേഷം നാട്ടിക, പുതുക്കാട്, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലും ജാഥ പര്യടനം നടത്തും.
കൊടുങ്ങല്ലൂരില്‍ ഒരുക്കിയിരിക്കുന്ന സമ്മേളനത്തില്‍ കേന്ദ്ര പാർലമെന്ററികാര്യ വകുപ്പ് മന്ത്രി പ്രഹ്ളാദ് ജോഷി പങ്കെടുക്കും. നാളെ എറണാകുളം ജില്ലയിയിലാണ് വിജയ യാത്ര പര്യടനം നടത്തുന്നത്.
Discussion about this post